അന്ന് മൻമോഹൻ പറഞ്ഞു, 'നോട്ട് നിരോധനം സംഘടിത കൊള്ള, പരിണതഫലം മോദിക്ക് പോലും അറിയില്ല'

രാജ്യം ഞെട്ടിയ തീരുമാനമായിരുന്നു 2016ൽ മോദി സർക്കാർ നടപ്പാക്കിയ നോട്ട് നിരോധനം. നവംബർ എട്ടിന് അർധരാത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോൾ സാമ്പത്തിക വിദഗ്ധർ പോലും മൂക്കത്ത് വിരലുവെച്ചു. അന്ന്, മുൻ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ മൻമോഹൻ സിങ് എന്തു പറയുമെന്നതിന് രാജ്യം കാതോർത്തു. മൻമോഹൻ സിങ് സജീവരാഷ്ട്രീയത്തിൽ നിന്ന് അകന്നുനിൽക്കാൻ തുടങ്ങിയ കാലമായിരുന്നു അത്. എന്നാൽ, മോദിയുടെ തീരുമാനത്തെ അതിരൂക്ഷമായി വിമർശിച്ച് മൻമോഹൻ രംഗത്തെത്തി. സംഘടിത കൊള്ളയാണ് നോട്ട് നിരോധനമെന്നാണ് മൻമോഹൻ ചൂണ്ടിക്കാട്ടിയത്. തീരുമാനം ചരിത്രപരമായ വീഴ്ചയാണെന്നും നോട്ടുനിരോധനത്തിന്റെ പരിണതഫലം മോദിക്ക് പോലും അറിയില്ലെന്നും സിങ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രവചനം പോലെതന്നെ നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് വലിയ വിനാശമാണ് വരുത്തിവച്ചത്.

രാജ്യത്തെ പാവപ്പെട്ട ജനങ്ങൾ ദൈനംദിന ചെലവുകൾക്കായുള്ള പണത്തിന് മണിക്കൂറുകളോളം ക്യൂ നിൽക്കുന്ന കാഴ്ച ഹൃദയഭേദകമാണെന്നാണ് സഹൃദയനായ രാഷ്ട്രീയക്കാരൻ എന്നറിയപ്പെട്ട മൻമോഹൻ പറഞ്ഞത്. മുമ്പ് യുദ്ധകാലങ്ങളിൽ ആയിരുന്നു കുടിവെള്ളത്തിനും ഭക്ഷണത്തിനുമായി ജനങ്ങൾ ഇത്രയേറെ കാത്തുനിൽക്കേണ്ടി വന്നിട്ടുള്ളത്. ഈ തീരുമാനത്തിന്‍റെ ദുരന്തഫലം വളരെ വലുതായിരിക്കും. വ്യവസായ ഉത്പാദനം കുറയുകയും തൊഴില്‍ കുറയുകയും ചെയ്യുന്ന കാലത്ത് ഈ നടപടി വളരെ വിപരീത ഫലമാണ് സമ്പദ് വ്യവസ്ഥയിലുണ്ടാക്കുക. ഓരോ രാജ്യത്തിന്റെയും വളര്‍ച്ചയില്‍ പ്രധാന സൂചികയാണ് അവിടുത്തെ ഉപഭോക്താവിന്റെ വിശ്വാസം. അത്ഭുതപ്പെടുത്തുന്നതോ ബുദ്ധിപരമോ ആയ നീക്കമായിരുന്നില്ല നോട്ട് നിരോധനം. മറ്റ് രാജ്യങ്ങളെ സംബന്ധിച്ച് നോട്ട് നിരോധനമെന്ന പ്രക്രിയ വളരെയേറെ വെല്ലുവിളിയാകുമെങ്കിൽ ജനസംഖ്യ ഇത്രയധികമുള്ള ഇന്ത്യക്ക് അതിന്റെ രണ്ടിരട്ടിയാണ് പ്രശ്നങ്ങൾ. എല്ലായിടത്തും ആവശ്യമായ സമയം അനുവദിച്ച് കൊടുത്തതിന് ശേഷം മാത്രം നോട്ടുകൾ പിൻവലിക്കുമ്പോൾ ഇന്ത്യയിൽ പൊടുന്നനെ അർധരാത്രിയിലാണ് തീരുമാനമുണ്ടായത്. ഇന്ത്യയിലെ ജോലിക്കാരില്‍ 90 ശതമാനത്തിലധികം പേര്‍ക്കും വേതനം പണമായാണ് കിട്ടുന്നത്. ഇതില്‍ രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകരും കാര്‍ഷിക തൊഴിലാളികളും ഉള്‍പ്പെടുന്നു. ഗ്രാമങ്ങളില്‍ ജീവിക്കുന്ന 60 കോടി ജനങ്ങള്‍ക്ക് ഇന്നും ബാങ്ക് സേവനം അന്യമാണ്. അവര്‍ ദൈനംദിന കാര്യങ്ങള്‍ പണമായിട്ടാണ് കൈകാര്യം ചെയ്യുന്നത്. അവരുടെ സമ്പാദ്യം 500, 1000 രൂപ നോട്ടുകളായിട്ടാകും സൂക്ഷിച്ചിട്ടുണ്ടാകുക. അതിനെയെല്ലാം ഒറ്റയടിക്ക് കള്ളപ്പണമെന്ന് മുദ്രകുത്തി അവരുടെയെല്ലാം ജീവിതം താറുമാറാക്കുന്നത് വലിയ ദുരന്തമാണെന്നും മൻമോഹൻ വിമർശിച്ചു.

 

ജ​ന​ങ്ങ​ൾ​ക്ക്​​ തി​രി​ച്ച​ടി​യാ​കു​മെ​ന്ന്​ ബോ​ധ്യ​മു​ള്ള​തി​നാ​ലാ​ണ്​​ നോ​ട്ട്​ അ​സാ​ധു​വാ​ക്ക​ലി​ന്​ കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​ർ ത​യാ​റാ​കാ​തി​രു​ന്ന​തെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വി​നി​മ​യ​ത്തി​ലു​ള്ള ക​റ​ൻ​സി​യു​ടെ 86 ശ​ത​മാ​നം മൂ​ല്യം വ​രു​ന്ന നോ​ട്ടു​ക​ൾ പി​ൻ​വ​ലി​ച്ച​തു​പോ​ലു​ള​ള ക​ടു​ത്ത ന​ട​പ​ടി ലോ​ക​ത്ത്​ മ​റ്റൊ​രു രാ​ജ്യ​വും കൈ​ക്കൊ​ണ്ടി​ട്ടി​ല്ലെ​ന്നും​ സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​ൻ കൂ​ടി​യാ​യ മ​ൻ​മോ​ഹ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

 

അതേസമയം, സാമ്പത്തിക മേഖലക്ക് ഗുണകരമായ പദ്ധതികൾ എതിരാളികൾ കൊണ്ടുവന്നാൽപോലും അതിനെ പ്രശംസിക്കാനും മൻമോഹൻ മടികാട്ടിയില്ല. ചരക്കുസേവന നികുതി (ജി.​എ​സ്.​ടി) കൊണ്ടുവന്നപ്പോൾ അതിനെ പ്രശംസിക്കാൻ മൻമോഹൻ തയാറായി. കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കി​യാ​ൽ ജി.​എ​സ്.​ടി വി​പ്ല​വ​ക​ര​മാ​യ ന​ട​പ​ടി​യാ​ണെന്നായിരുന്നു മൻമോഹൻ പറഞ്ഞത്. എന്നാൽ, പിന്നീട് ജി.​എ​സ്.​ടി ന​ട​ത്തി​പ്പി​ൽ മോദി സർക്കാർ വരുത്തിയ പി​ഴ​വു​ക​ൾ ചൂണ്ടിക്കാട്ടി മൻമോഹൻ രൂക്ഷവിമർശനമുയർത്തുകയും ചെയ്തു. ജി.​എ​സ്.​ടി ന​ട​ത്തി​പ്പി​ലെ പി​ഴ​വു​ക​ളും പോ​രാ​യ്​​മ​ക​ളും​ ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​മെന്ന മുന്നറിയിപ്പ് അദ്ദേഹം നൽകി. നോ​ട്ട്​ അസാധുവാക്കലും മോശം രീതിയിൽ നടപ്പാക്കിയ ജി.​എ​സ്.​ടിയും ജ​ന​ങ്ങ​ൾ​ക്ക് മേൽ നടന്ന​ ഇ​ര​ട്ട​പ്ര​ഹ​ര​മെന്നാണ് മൻമോഹൻ വിശേഷിപ്പിച്ചിരുന്നത്. 

Tags:    
News Summary - Manmohan then said, 'Demonetisation is organized robbery, even Modi doesn't know the outcome'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.