അരിയല്ലൂർ: സ്വകാര്യ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 10 പേർ മരണപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച തമിഴ്‌നാട്ടിലെ അരിയല്ലൂർ ജില്ലയിലെ വെട്രിയൂർ വിരാഗളൂരിലാണ് യൂണിറ്റിലാണ് സ്ഫോടനമുണ്ടായത്.
ഇന്ന്, രാവിലെ 10 മണിയോടെ തൊഴിലാളികൾ പടക്കങ്ങൾ നിർമ്മാണ തിരക്കിലായിരിക്കെയാണ് വലിയ സ്ഫോടനമുണ്ടായത്. നാല് കിലോമീറ്റർ അകലെവരെ സ്ഫോടന ശബ്ദം േകട്ടതായി നാട്ടുകാർ പറഞ്ഞു.
ഈ സമയത്ത് 30 ഓളം തൊഴിലാളികൾ പടക്ക നിർമാണ പ്ലാന്റിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റവരെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് കർണാടക അതിർത്തിയിലെ ഹൊസൂരിന് സമീപം പടക്ക ഗോഡൗണിലുണ്ടായ സ്‌ഫോടനത്തിൽ 14 മരണപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.