ചെന്നൈ: അവിഹിത സ്വത്ത് സമ്പാദന കേസിൽ നാലുവർഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന, അന്തരിച്ച ജയലളിതയുടെ തോഴി വി.കെ. ശശികല ജയിൽമോചിതയാവുന്നു. ഇതിനു മുന്നോടിയായി, തടവുശിക്ഷക്കൊപ്പം വിധിച്ച പിഴത്തുകയായ 10.1 കോടി രൂപയുടെ ചെക്ക് ശശികലയുടെ അഭിഭാഷകൻ സി.മുത്തുകുമാർ ബംഗളൂരു പ്രത്യേക കോടതിക്ക് ൈകമാറി.
സുപ്രീം കോടതി വിധിച്ച പിഴത്തുക അടച്ചാൽ 2021 ജനുവരി 27ന് ശശികലക്ക് ജയിൽമോചിതയാവാമെന്നും തുക നൽകാത്തപക്ഷം 2022 ഫെബ്രുവരി 27 വരെ തടവിൽ കഴിയേണ്ടിവരുമെന്നും ജയിൽ സൂപ്രണ്ട് ആർ.ലത നേരത്തെ അറിയിച്ചിരുന്നു. തുടർന്ന്, പിഴയടക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ശശികല ബംഗളൂരു സിറ്റി സിവിൽ കോടതിയിൽ അപേക്ഷ നൽകി.
അവിഹിത സ്വത്ത് സമ്പാദന കേസിൽ 2017 ഫെബ്രുവരി 14നാണ് സുപ്രീം കോടതി അന്തിമ വിധി പ്രസ്താവിച്ചത്.
ജയലളിത മരിച്ചതിനാൽ ശശികല, ബന്ധുക്കളായ ഇളവരശി, സുധാകരൻ എന്നിവർ കുറ്റവാളികളാണെന്നും ഇവർക്ക് നാലുവർഷം വീതം തടവുശിക്ഷയും സുപ്രീം കോടതി സ്ഥിരീകരിച്ചു. തുടർന്ന് 2017 ഫെബ്രുവരി 15ന് മൂവരെയും ജയിലിലടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.