റോഹിങ്ക്യൻ അഭയാർഥികൾക്ക് ഡൽഹിയിൽ പാർപ്പിടമൊരുങ്ങുന്നു

ന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർഥികൾക്ക് ഡൽഹിയിൽ പാർപ്പിടമൊരുക്കുന്നതായി കേന്ദ്ര നഗര കാര്യ മന്ത്രി ഹർദിക് പുരി. ബക്കർവാലയിൽ 250 ഫ്ലാറ്റുകളടങ്ങുന്ന സമുച്ചയമാണ് 1100 അഭയാർഥികൾക്കായി സജ്ജീകരിക്കുന്നത്. അഭയാർഥികൾക്കായുള്ള യു.എൻ ഹൈക്കമീഷന്‍റെ തിരിച്ചറിയൽ രേഖയും ഡൽഹി പൊലീസിന്‍റെ 24 മണിക്കൂർ സംരക്ഷണവും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവിൽ റോഹിങ്ക്യൻ അഭയാർഥികൾ ഡൽഹിയിലെ മണ്ഡൻപൂർ ഖാദറിലാണ് താമസിക്കുന്നത്. മുമ്പ് പാർപ്പിച്ചിരുന്നിടത്ത് തീപിടിത്തം ഉണ്ടായതിനെ തുടർന്ന് മണ്ഡൻപൂരിലേക്ക് മാറ്റുകയായിരുന്നു. മതം, വർഗം എന്നിവ അഭയാർഥികളെ സ്വീകരിക്കുന്നതിൽ പരിഗണിക്കില്ലെന്നും പൗരത്വ ഭേദഗതി നിയമത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കില്ലെന്നും ഹർദീപ് സിങ് അറിയിച്ചു.

രാജ്യ സുരക്ഷയിൽ റോഹിങ്ക്യകൾ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ പറയുകയും 2019ൽ ആഭ്യന്തര മന്ത്രി അമിത് ഷാ അവർക്ക് അഭയം നിഷേധിക്കുകയും ചെയ്തിരുന്നു. റോഹിങ്ക്യകൾ വ്യാജ തിരിച്ചറിയൽ രേഖകളും പാൻ കാർഡുകളും മറ്റും ഉണ്ടാക്കുന്നതായി 2021ൽ ഉത്തർ പ്രദേശ് പൊലീസ് റിപ്പോർട്ട് ചെയ്തത് കൂടുതൽ അന്വേഷണത്തിനിടയാക്കുകയും രാജ്യസുരക്ഷയെ ബാധിക്കുന്നതായി സർക്കാർ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. റോഹിങ്ക്യകളെ പണം നൽകി രാഷ്ട്രീയ പാർട്ടികൾ വോട്ട്ബാങ്ക് ആക്കുന്നത് പതിവാകുന്നതായി എ.ഡി.ജി.പി പ്രശാന്ത് കുമാറും വെളിപ്പെടുത്തിയിരുന്നു.

ഐക്യരാഷ്ട്ര സഭ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും പീഡിതരായ ന്യൂനപക്ഷമാണ് റോഹിങ്ക്യകൾ. മ്യാന്മർ സൈന്യത്തിൽനിന്ന് രക്ഷനേടാൻ ഇവർ 2017ൽ പലായനം ചെയ്യുകയായിരുന്നു. അതിക്രമങ്ങളിൽ നിന്നും വിവേചനങ്ങളിൽ നിന്നും രക്ഷനേടാനായി ബുദ്ധമതസ്ഥർ കൂടുതലുള്ള രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത് ഇവർ ഒഴിവാക്കി. 1951ലെ യു.എൻ അഭയാർഥി കരാറിൽ ഭാഗമല്ലാത്ത ഇന്ത്യയാണ് റോഹിങ്ക്യകൾക്ക് അഭയം നൽകിയ രാജ്യങ്ങളിലൊന്ന്.

Tags:    
News Summary - 1,110 registered Rohingyas to get flats, security, and basic facilities in Delhi, minister Hardeep S Puri informs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.