പോർബന്തർ: ഗുജറാത്തിലെ പോർബന്തറിൽ നിന്ന് ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തേക്ക് പോകുന്നതിനിടെ ഉത്തര അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിലെ 12 ജീവനക്കാരെ തീരദേശ സേന രക്ഷപ്പെടുത്തി.
ഇന്ത്യൻ സമുദ്രപരിധിക്ക് പുറത്ത് പാകിസ്താൻ നിയന്ത്രണ മേഖലയിൽ ബുധനാഴ്ച രാവിലെയാണ് എം.എസ്.വി അൽ പിരാൻപീർ എന്ന കപ്പൽ മുങ്ങിയത്. ഇന്ത്യൻ തീരദേശസേനയുടെ മുംബൈ കേന്ദ്രത്തിൽ അടിയന്തര സന്ദേശം ലഭിച്ചതിനെത്തുടർന്ന് ഗാന്ധിനഗറിലെ മേഖലാ ആസ്ഥാനത്തുനിന്ന് സാർഥക് എന്ന കപ്പലിനെ തിരച്ചിലിനായി അയച്ചു.
പാകിസ്താൻ മാരിടൈം സെക്യൂരിറ്റി ഏജൻസിയുടെ സഹായവും തേടി. മുങ്ങിയ കപ്പലിൽനിന്ന് രക്ഷപ്പെട്ട് ചെറുബോട്ടിൽ അഭയം തേടിയ 12 ജീവനക്കാരെയും കണ്ടെത്തുകയും സുരക്ഷിതരായി പോർബന്തറിൽ എത്തിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.