ഗുവാഹതി: ലോക്ഡൗൺ ലംഘിച്ച് ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന 12 മ്യാൻമർ സ്വദേശികളായ വ്യാപാരികളെ മിസോറാം സ ുരക്ഷാ സേന അറസ്റ്റ് ചെയ്തു. 1946 ലെ വിദേശി നിയമപ്രകാരം അറസ്റ്റിലായ ഇവരെ മ്യാൻമർ അതിർത്തിയോടു ചേർന്ന ചമ്പായിലെ ജ ില്ലാ ജയിലിലേക്ക് മാറ്റി.
14 ദിവസത്തെ കോവിഡ് നിരീക്ഷണത്തിന് ശേഷമാണ് ഇവരെ ജയിലിലടച്ചത്. അതേസമയം, ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് രാജ്യത്ത് പ്രവേശിച്ച 37 പേരെയും പിടികൂടിയതായി ജയിൽ ഐ.ജി മരിയ സി.ടി. സുവാലി പറഞ്ഞു. മ്യാൻമർ ആസ്ഥാനമായുള്ള ആരകാൻ ആർമി അംഗങ്ങളായ ആറ് പേർ, 30 ലധികം റോഹിങ്ക്യൻ സ്ത്രീകൾ, ഒരു ചൈനീസ് പൗരൻ എന്നിവരാണ് പിടിയിലായത്.
മനുഷ്യക്കടത്തിന് ഇരകളാണെന്ന് സംശയിക്കുന്ന റോഹിങ്ക്യൻ സ്ത്രീകളെ അസം-മിസോറം അതിർത്തിയിലെ വൈരാങ്‌ടെയിലാണ് തടവിലാക്കിയത്. നാടുകടത്തുന്നതിനുമുമ്പ് അവരെ കറക്ഷൻ ഹോമിലേക്ക് അയക്കുമെന്ന് സുവാലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.