മീറത്ത്: 12കാരിയെ സ്കൂളിലെ ജൂഡോ പരിശീലകൻ ക്രൂര ബലാത്സംഗത്തിനിരയാക്കി. ഉത്തർ പ്രദേശിലെ കൻകാർഖേദ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 26കാരനായ മനീഷ് എന്നയാളാണ് പ്രതി. ഒളിവിൽ പോയ ഇയാൾക്കു വേണ്ടി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച് ഊർജിത അന്വേഷണം നടത്തുകയാണ്.
സ്കൂളിലെ ജൂഡോ പരിശീലന ക്ലാസിൽ അടുത്തിടെയാണ് വിദ്യാർഥിനി ചേർന്നത്. ജൂൺ രണ്ടിന് രാവിലെ 10ന് ക്ലാസ് കഴിഞ്ഞപ്പോൾ മറ്റു കുട്ടികളെ പറഞ്ഞയച്ച പരിശീലകൻ 12കാരിയോട് മാത്രം സ്കൂളിൽ നിൽക്കാൻ ആവശ്യപ്പെട്ടു.
തുടർന്ന് പെൺകുട്ടിയെ ഗാർഡിന്‍റെ റൂമിലേക്ക് കൊണ്ടുപോയി ക്രൂരതക്കിരയാക്കുകയായിരുന്നു. ആരോഗ്യനില മോശമായതോടെ പെൺകുട്ടിയെ ഇയാൾ സമീപത്തെ നഴ്സിങ് ഹോമിൽ ആക്കുകയും ചെയ്തു.
വിവരമറിഞ്ഞ് പെൺകുട്ടിയുടെ പിതാവ് നഴ്സിങ് ഹോമിലെത്തി ഡോക്ടർമാരോട് കാര്യം അന്വേഷിച്ചപ്പോഴാണ് സംശയം ഉയർന്നത്. തുടർന്ന് മകൾ സംഭവിച്ചത് പിതാവിനോട് പറയുകയായിരുന്നു. ഇതോടെ പിതാവ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പോക്സോ അടക്കം കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.