ലഖ്നൗ: മനോവൈകല്യമുള്ള 12കാരിയെ കൂട്ട ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ ബാൻഡയിലാണ് സംഭവം. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പ്രതികരിച്ചു.
വ്യാഴാഴ്ച രാത്രിമാതാപിതാക്കളോടൊപ്പം കല്യാണത്തിന് പോയ പെൺകുട്ടിയെ ചടങ്ങിനിടെ കാണാതായിരുന്നു. പിന്നീട് വെള്ളിയാഴ്ച രാത്രി ബോധരഹിതയായ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നുന്നെന്ന് കോട്വാലി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഭാസ്കർ മിശ്ര പറഞ്ഞു.
പെൺകുട്ടി ബലാത്സംഗത്തിനിരയായതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്താൻ പരിശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.