ഒരാഴ്ചക്കിടെ 150 വിമാനങ്ങൾക്ക് ബോംബ് ഭീഷണി; ചൊവ്വാഴ്ച മാത്രം 34 ഭീഷണി, ഏറെയും എയർ ഇന്ത്യ ഫ്ളൈറ്റുകൾക്ക്

ന്യൂഡൽഹി: തുടർച്ചയായ ബോംബ് ഭീഷണികളുടെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ചയും വിമാന സർവീസുകൾ താളംതെറ്റി. 13 എയർ ഇന്ത്യ, 11 വിസ്താര, 10 ഇൻഡിഗോ ഫ്ളൈറ്റുകൾക്കാണ് ഇന്ന് ബോംബ് ഭീഷണി ഉയർന്നത്. ഇതോടെ ഒരാഴ്ചക്കിടെ ഉയർന്ന ബോംബ് ഭീഷണികളുടെ എണ്ണം 150നോട് അടുത്തു. ഭീഷണികളെ തുടർന്ന് കർശന പരിശോധനകൾക്കു ശേഷമാണ് വിമാനങ്ങൾ സർവീസ് നടത്തുന്നത്. ഇതോടെ യാത്രക്കാർക്ക് പലയിടത്തും ഏറെ നേരെ കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്. നിരവധി സർവീസുകൾ വൈകിയാണ് പുറപ്പെടുന്നതും ലക്ഷ്യസ്ഥാനത്ത് എത്തുന്നതും.

ഇൻഡിഗോയുടെ മംഗളുരു -മുംബൈ, അഹമ്മദാബാദ് -ജിദ്ദ, ലഖ്നോ -പുണെ, ഹൈദരാബാദ് -ജിദ്ദ, ഇസ്താംബുൾ -മുംബൈ, ഡൽഹി -ദമാം, ബംഗളൂരു -ജിദ്ദ, ഇസ്താംബുൾ -ഡൽഹി, കോഴിക്കോട് -ജിദ്ദ, ഡൽഹി -ജിദ്ദ വിമാനങ്ങൾക്കാണ് ചൊവ്വാഴ്ച ബോംബ് ഭീഷണി ഉണ്ടായിരുന്നത്. എല്ലാ വിമാനങ്ങളും സുരക്ഷാ പരിശോധനക്കു ശേഷം സർവീസ് തുടർന്നതായി ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.

ഉച്ചതിരിഞ്ഞ് 3.15ഓടെയാണ് എയർ ഇന്ത്യക്ക് ഭീഷണി സന്ദേശമെത്തിയത്. എ.ഐ 101, എ.ഐ 103, എ.ഐ 105, എ.ഐ 111, എ.ഐ 119, എ.ഐ 121, എ.ഐ 127, എ.ഐ 129, എ.ഐ 137, എ.ഐ 143, എ.ഐ 149, എ.ഐ 153, എ.ഐ 155 എന്നീ ഫ്ളൈറ്റുകളെയാണ് ഭീഷണി ബാധിച്ചത്. വിസ്താരയുടെ യു.കെ 17, യു.കെ 21, യു.കെ 23, യു.കെ 25, യു.കെ 105, യു.കെ 27, യു.കെ 122, യു.കെ 124, യു.കെ 155, യു.കെ 272, യു.കെ 508 എന്നീ വിമാനങ്ങൾക്കാണ് ഭീഷണി വന്നത്. തിങ്കളാഴ്ച 30 വിമാനങ്ങൾക്ക് ബോബ് ഭീഷണി വന്നതിന്റെ തുടർച്ചയായാണ് ചൊവ്വാഴ്ചത്തെ ഭീഷണികൾ ഉയർന്നത്. ഞാ​യ​റാ​ഴ്ച 25 വി​മാ​നങ്ങൾക്ക് ബോംബ് ഭീഷണിയുണ്ടായിരുന്നു.

തിങ്കളാഴ്ച ഇൻഡിഗോയുടെ മംഗളൂരു-മുംബൈ, അഹമ്മദാബാദ്-ജിദ്ദ, ഹൈദരാബാദ്-ജിദ്ദ, ലഖ്നോ-പൂണെ വിമാനങ്ങൾക്ക് ബോംബ് ഭീഷണിയുണ്ടായി. അധികൃതരുമായി ബന്ധപ്പെട്ടുവെന്നും ഭീഷണിയുടെ സാഹചര്യത്തിൽ മാർഗനിർദേശങ്ങളനുസരിച്ച് പ്രവർത്തിച്ചെന്നും ഇൻഡിഗോ വക്താവ് പറഞ്ഞു. നാല് വിമാനങ്ങളിലെയും യാത്രക്കാരെ സുരക്ഷിതരായി ലക്ഷ്യസ്ഥാനത്തെത്തിച്ചെന്ന് എയർലൈൻ വ്യക്തമാക്കി. ഭീഷണിയുടെ പശ്ചാത്തലത്തിൽ സുരക്ഷാ ഏജൻസികളുടെയും വ്യോമയാന അധികൃതരുടെയും മാർഗനിർദേശമനുസരിച്ച് നടപടികൾ സ്വീകരിച്ചെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു. തങ്ങളുടെ ഏതാനും വിമാനങ്ങൾക്ക് സമൂഹമാധ്യമങ്ങളിലൂടെ ബോംബ് ഭീഷണിയുണ്ടായെന്ന് വിസ്താര എയർലൈൻ അറിയിച്ചു.

വിമാനങ്ങൾക്ക് നിരന്തരം ബോംബ് ഭീഷണിയുണ്ടാകുന്ന പശ്ചാത്തലത്തിൽ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യുന്നത് പരിഗണനയിലാണെന്ന് വ്യോമയാന മന്ത്രി രാം മോഹൻ നായിഡു ഇന്നലെ വ്യക്തമാക്കിയിരുന്നു. വ്യാജ ബോംബ് ഭീഷണി ഉയർത്തുന്നവർക്ക് ആജീവനാന്ത വിമാനയാത്ര വിലക്ക് ഏർപ്പെടുത്തുന്നതരത്തിൽ വ്യോമയാന സുരക്ഷ നിയമത്തിൽ ഭേദഗതി വരുത്താനാണ് ഉദ്ദേശിക്കുന്നത്. ​നിരന്തരം ഭീ​ഷ​ണി സ​ന്ദേ​​ശ​ങ്ങ​ൾ തു​ട​രു​ന്ന​ത് വ്യോ​മ​ഗ​താ​ഗ​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചിട്ടുണ്ട്. ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ൾ​ക്ക് പു​റ​മേ അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സു​ക​ളും വ​ഴി​തി​രി​ച്ചു​വി​ടു​ക​യും പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി അ​ടി​യ​ന്ത​ര ലാ​ൻ​ഡി​ങ് ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത് യാ​ത്ര​ക്കാ​രെ വ​ല​ക്കു​ന്നു​ണ്ട്. ഭീഷണി ലഭിച്ചാൽ നിലവിലെ മാർഗനിർദേശങ്ങൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

അതിനിടെ, നവംബർ ഒന്നു മുതൽ 19 വരെ എയർ ഇന്ത്യ വിമാനത്തിൽ പറക്കരുതെന്ന് യാത്രക്കാർക്ക് ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരൻ ഗുർപട്വന്ത് സിങ് പന്നു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഈ കാലയളവിൽ എയർ ഇന്ത്യയെ ആക്രമിക്കുമെന്നാണ് പന്നുവിന്‍റെ മുന്നറിയിപ്പ്. കഴിഞ്ഞ വർഷവും ഇതേ സമയത്ത് സമാന ഭീഷണി ഉയർത്തിയിരുന്നു. ‘സിഖ് വംശഹത്യയുടെ 40-ാം വാർഷിക’ത്തിൽ എയർ ഇന്ത്യ വിമാനത്തിൽ ആക്രമണം ഉണ്ടായേക്കാമെന്നും പന്നു പറഞ്ഞു.

Tags:    
News Summary - 13 Air India, 11 Vistara & 10 IndiGo flights receive bomb threats, total tally nears 150 in a week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.