മധ്യപ്രദേശ്: മധ്യപ്രദേശിലെ ബർവാനി ജില്ലയിൽ അതിസാരം ബാധിച്ച് 13 പേർ മരിച്ചു. 12 ദിവസത്തിനിടെയാണ് ഇത്രയും പേർ മരിച്ചത്. മരിച്ചവരിലേറെയും കെതിയ നഗരത്തിലുള്ളവരാണ്. അതിസാരം ബാധിച്ച് കഠിനമായ ചർദി പിടിപെട്ടാണ് കൂടുതൽ പേരും മരിച്ചതെന്ന് ആദിവാസി മുക്തി സേങ്കതൻ അംഗമായ ഗജാനന്ദ് ബ്രാഹ്മണ പറഞ്ഞു.
എന്നാൽ, മലിന ജലവും ആഹാരവും ഉപയോഗിച്ചതാണ് മരണത്തിന് കാരണമായതെന്ന് ജില്ലാ മജിസ്ട്രേറ്റ് തേജസ്വി നായിക്ക് പറഞ്ഞു. മരണപ്പെട്ട കുടുംബത്തിന് 10,000 രൂപ ധനഹായവും വിതരണം ചെയ്തു. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി അയച്ചിരിക്കുകയാണെന്നും റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും മെഡിക്കൽ ഒാഫീസർ തവാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.