മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ സ്ഥാനം രാജിവെച്ച് ഏക്നഥ് ഷിൻഡെ. ഗവർണർ സി.പി.രാധകൃഷ്ണൻ മുമ്പാകെയാണ് രാജിക്കത്ത് സമർപ്പിച്ചത്. ഉപമുഖ്യമന്ത്രിമാരായ അജിത് പവാർ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും രാജ്ഭവനിൽ രാജിക്കത്ത് സമർപ്പിക്കാനായി അദ്ദേഹത്തിനൊപ്പമെത്തിയിരുന്നു.
അതേസമയം, ഏക്നാഥ് ഷിൻഡെ കാവൽമുഖ്യമന്ത്രിയായി തുടരും. ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സഖ്യം മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയിരുന്നു. 288 സീറ്റുകളിൽ 235 എണ്ണത്തിലും ജയിച്ചാണ് അവർ വീണ്ടും അധികാരത്തിലെത്തിയത്.
അതേസമയം, അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച് ധാരണയിലെത്താൻ മഹായുതി സഖ്യത്തിന് ഇനിയും സാധിച്ചിട്ടില്ല. ഏക്നാഥ് ഷിൻഡെയെ തന്നെ മുഖ്യമന്ത്രിയാക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താൻ ദേവേന്ദ്ര ഫഡ്നാവിസ് നീക്കങ്ങൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
മഹാരാഷ്ട്രയിൽ വലിയ ഭൂരിപക്ഷമാണ് ബി.ജെ.പിക്ക് ലഭിച്ചത്. 135 സീറ്റുകളിലാണ് സംസ്ഥാനത്ത് ബി.ജെ.പി ജയിച്ചത്. ശിവസേന 57 സീറ്റിലും അജിത് പവാറിന്റെ എൻ.സി.പി 41 സീറ്റിലും വിജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.