പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ എം.പി എ​ൻ​ജി​നീ​യ​ർ റാ​ശി​ദ് ജാമ്യം തേടി കോടതിയിൽ

ന്യൂഡൽഹി: ബാ​രാ​മു​ല്ല എം.​പി​യും അ​വാ​മി ഇ​ത്തി​ഹാ​ദ് പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു​മാ​യ എ​ൻ​ജി​നീ​യ​ർ റാ​ശി​ദ് തിങ്കളാഴ്ച നടന്നുകൊണ്ടിരിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പങ്കെടുക്കാൻ ഇടക്കാല ജാമ്യം തേടി ഡൽഹി കോടതിയെ സമീപിച്ചു.

പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി വിമൽ കുമാർ യാദവിനാണ് ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് അ​ദ്ദേഹം ഹരജി നൽകിയത്. തുടർന്ന് നവംബർ 27നകം പ്രതികരണം അറിയിക്കാൻ ദേശീയ അന്വേഷണ ഏജൻസിയോട് (എൻ.ഐ.എ) കോടതി ആവശ്യപ്പെട്ടു.

തിഹാർ ജയിലിൽ നിന്ന് കോടതിയിൽ ഹാജരായതായിരുന്നു അദ്ദേഹം. കേസിൽ സ്ഥിരം ജാമ്യം തേടി റഷീദ് നൽകിയ അപേക്ഷയും പ്രത്യേക കോടതി ജില്ലാ ജഡ്ജിക്ക് അയച്ചു. 2017ലെ തീവ്രവാദ ഫണ്ടിങ് കേസിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം എൻ.ഐ.എ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് എൻജിനീയർ റാശിദ് 2019 മുതൽ തിഹാർ ജയിലിലാണ്.

Tags:    
News Summary - MP Engineer Rashid seeks bail in court to participate in Parliament session

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.