ലഖ്നോ: ഉത്തർ പ്രദേശിൽ 60 രൂപക്ക് വേണ്ടിയുള്ള തർക്കത്തിനൊടുവിൽ 13കാരൻ സുഹൃത്തിനെ കല്ലുകൊണ്ടടിച്ച് കൊന്നു. മൃഗങ്ങൾ കടിച്ചുകീറിയ നിലയിൽ കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം 11 കഷ്ണങ്ങളായി വിവിധയിടങ്ങളിൽനിന്ന് കണ്ടെടുത്തു.
ഹാമർപൂർ ജില്ലയിൽ സുമേർപൂർ നഗരത്തിലെ കാൻഷി റാം കോളനിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. സുഹൃത്ത് സുബ്ബിയെ കൊലപ്പെടുത്തിയതായി പൊലീസിനോട് 13കാരൻ സമ്മതിച്ചിട്ടുണ്ട്.
സുബ്ബിയിൽനിന്നും 13കാരൻ 60 രൂപ കടം വാങ്ങിയിരുന്നു. ജന്മാഷ്ഠമി ദിവസം ഇത് തിരിച്ചു ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സമീപത്തെ കാട്ടിലാണ് ഇരുവരും തമ്മിൽ സംഘട്ടനം ഉണ്ടായത്.
കല്ലു കൊണ്ട് സുബ്ബിയുടെ തലക്ക് ഇടിച്ചെന്നും ചോര വാർന്ന് പോകുന്നത് കണ്ടതോടെ 13കാരൻ സ്ഥലംവിടുകയായിരുന്നെന്നും റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.