ഭോപാൽ: ഓൺലൈൻ ഗെയിമിൽ പണം നഷ്ടെപട്ടതിൽ മനംനൊന്ത് 13 വയസുകാരൻ സീലിങ് ഫാനിൽ തൂങ്ങി മരിച്ചു. മധ്യപ്രദേശിലെ ഛതർപൂരിലാണ് ദാരുണ സംഭവം.
ഓൺലൈൻ ഗെയിമിൽ പണം നഷ്ടെപട്ടതിനെ തുടർന്ന് വിഷാദത്തിലാണെന്നും അതുകൊണ്ടാണ് താൻ കടുംകൈ ചെയ്യുന്നതെന്ന് കുറിപ്പ് എഴുതി വെച്ചാണ് ആറാം ക്ലാസ് വിദ്യാർഥിയായ കൃഷ്ണ ജീവനൊടുക്കിയത്.
ഛതർപൂരിലെ നീവ് അക്കാദമി വിദ്യാർഥിയായ കൃഷ്ണയുടെ പിതാവ് പാത്തോളജി ലാബ് നടത്തി വരികയായിരുന്നു.
'ആത്മഹത്യ കുറിപ്പിൽ മാതാവിനോട് ക്ഷമ ചോദിക്കുന്ന കുട്ടി പണം നഷ്ടെപട്ടതിലുള്ള വിഷാദം മൂലമാണ് താൻ ജീവനൊടുക്കുന്നതെന്ന് എഴുതിയിട്ടുണ്ട്. യു.പി.ഐ അക്കൗണ്ട് വഴി പിൻവലിച്ച 40000 രൂപ 'ഫ്രീ ഫയർ' ഗെയിം കളിച്ചാണ് കുട്ടി നഷ്ടപ്പെടുത്തിയതെന്ന് കുറിപ്പിൽ വിവരിക്കുന്നു'-പൊലീസ് ഉദ്യോഗസ്ഥനായ ശശാങ്ക് ജെയിൻ പറഞ്ഞു.
സംസ്ഥാന ആരോഗ്യ വകുപ്പിൽ നഴ്സായി ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മ സംഭവം നടക്കുേമ്പാൾ ജില്ല ആശുപത്രിയിൽ ജോലിയിലായിരുന്നു. പിതാവും വീട്ടിൽ ഇല്ലായിരുന്നു.
അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കപ്പെട്ടതായി സന്ദേശം വന്നതിന് പിന്നാലെ കുട്ടിയെ വിളിച്ച മാതാവ് വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി മുറിയിൽ കയറി വാതിൽ അടച്ചത്. അൽപ സമയത്തിന് ശേഷം സഹോദരി ചെന്ന് വാതിലിൽ മുട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെയാണ് സഹോദരി മാതാപിതാക്കളെ വിളിച്ച് വിവരം അറിയിച്ചത്.
വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ കുട്ടി സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സമാനമായ സംഭവത്തിൽ 'ഫ്രീ ഫയർ' ഗെയിമിന് അടിമപ്പെട്ട കുട്ടിയുടെ മൊബൈൽ ഫോൺ പിതാവ് വാങ്ങിവെച്ചതിനെ തുടർന്ന് 12കാരൻ ജീവനൊടുക്കിയിരുന്നു. മധ്യപ്രദേശിലെ തന്നെ സാഗർ ജില്ലയിലെ ധാനയിലായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.