ന്യൂഡൽഹി: രാജ്യത്ത് നിലവിലുള്ളത് ഏകാധിപത്യ സർക്കാറാണെന്നും സാധാരണക്കാർ ഭീതിയിലും അരക്ഷിതാവസ്ഥയിലാണെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇതുപോലൊരു നേരത്ത് കോൺഗ്രസിന് ശാന്തമായി നിൽക്കാനാവില്ലെന്നും രാജ്യത്തിെൻറ പൈതൃകം നശിപ്പിക്കാൻ ഒരാളെയും അനുവദിക്കില്ലെന്നും പാർട്ടിയുടെ 137ാം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് പ്രവർത്തകർക്ക് നൽകിയ സന്ദേശത്തിൽ സോണിയ വ്യക്തമാക്കി.
ഭിന്നിപ്പിെൻറ ആദർശങ്ങൾക്ക് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ ഒരു പങ്കുമുണ്ടായിരുന്നില്ല. സ്വാതന്ത്ര്യസമരത്തിൽ അർഹിക്കാത്ത പങ്ക് തങ്ങൾക്ക് സ്വയം നൽകാൻ ചരിത്രം തിരുത്തി എഴുതുകയാണ് അവർ. വികാരം ആളിക്കത്തിച്ച് വിദ്വേഷം പടർത്തുന്നു. സർവശക്തിയും ഉപയോഗിച്ച് ഈ വിനാശ ശക്തികൾക്കെതിരെ കോൺഗ്രസ് പൊരുതുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, എ.കെ. ആൻറണി, കെ.സി. വേണുഗോപാൽ തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും പാർട്ടി ആസ്ഥാനത്ത് സ്ഥാപക ദിനാഘോഷ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.