മുംബൈയിലെ ജെ.ജെ മാർഗ്​ സ്​റ്റേഷനിലെ 14 പൊലീസുകാർക്ക്​ കൂടി കോവിഡ്

മുംബൈ: ഏറ്റവും കൂടുതൽ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​ത മഹാരാഷ്​ട്രയിലെ മുംബൈയിൽ 14 പൊലീസ്​ ഉദ്യോഗസ്ഥർക്ക്​ കൂടി വൈറസ്​ ബാധ സ്ഥിരീകരിച്ചു. സൗത്ത്​ മുംബൈയിലെ ജെ.ജെ മാർഗ്​ സ്​റ്റേഷനിലുള്ളവർക്കാണ്​ കോവിഡ്​ പോസിറ്റീവ്​ കണ്ടെത്തിയത്​. ഇതോടെ ജെ.ജെ മാർഗ്​ പൊലീസ്​ സ്​റ്റേഷനിൽ മാത്രം കോവിഡ്​ പോസിറ്റീവായവരുടെ എണ്ണം 26 ആയി. 

നേരത്തെ കോവിഡ്​ സ്ഥിരീകരിക്കപ്പെട്ട ഇതേ സറ്റേഷനിലുള്ള 12 പൊലീസുകാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്​. ഇവരുമായി സമ്പർക്കത്തിലുള്ളവരെ ക്വാറൻറീനിൽ പ്രവേശിപ്പിച്ചിരുന്നു. രോഗലക്ഷണങ്ങളുള്ളവരിൽ നടത്തിയ പരിശോധനയിൽ 14 പേർ കൂടി കോവിഡ്​ പോസിറ്റീവാണെന്ന്​ കണ്ടെത്തി. 

മുംബൈയിൽ മാത്രം 233 പൊലീസുകാർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചിടുള്ളത്​. വൈറസ്​ ബാധയെ തുടർന്ന്​ ചികിത്സയിലിരിക്കെ മൂന്ന്​ പൊലീസുകാർ മരണപ്പെട്ടിരുന്നു. 

മഹാരാഷ്​ട്രയിൽ 16,758 പേർക്ക്​ വൈറസ്​ ബാധ സ്ഥിരീകരിക്കുയും 651 പേർ മരിക്കുകയും ചെയ്​തു. തലസ്ഥാന നഗരമായ മുംബൈയിൽ 10,527 കോവിഡ്​ ബാധിതരാണുള്ളത്​. 412 പേർ മരിക്കുകയും ചെയ്​തു.

Tags:    
News Summary - 14 more police personnel test positive in Mumbai - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.