മുംബൈയിലെ ജെ.ജെ മാർഗ് സ്റ്റേഷനിലെ 14 പൊലീസുകാർക്ക് കൂടി കോവിഡ്
text_fieldsമുംബൈ: ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിലെ മുംബൈയിൽ 14 പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. സൗത്ത് മുംബൈയിലെ ജെ.ജെ മാർഗ് സ്റ്റേഷനിലുള്ളവർക്കാണ് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ഇതോടെ ജെ.ജെ മാർഗ് പൊലീസ് സ്റ്റേഷനിൽ മാത്രം കോവിഡ് പോസിറ്റീവായവരുടെ എണ്ണം 26 ആയി.
നേരത്തെ കോവിഡ് സ്ഥിരീകരിക്കപ്പെട്ട ഇതേ സറ്റേഷനിലുള്ള 12 പൊലീസുകാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇവരുമായി സമ്പർക്കത്തിലുള്ളവരെ ക്വാറൻറീനിൽ പ്രവേശിപ്പിച്ചിരുന്നു. രോഗലക്ഷണങ്ങളുള്ളവരിൽ നടത്തിയ പരിശോധനയിൽ 14 പേർ കൂടി കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി.
മുംബൈയിൽ മാത്രം 233 പൊലീസുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചിടുള്ളത്. വൈറസ് ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ മൂന്ന് പൊലീസുകാർ മരണപ്പെട്ടിരുന്നു.
മഹാരാഷ്ട്രയിൽ 16,758 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുയും 651 പേർ മരിക്കുകയും ചെയ്തു. തലസ്ഥാന നഗരമായ മുംബൈയിൽ 10,527 കോവിഡ് ബാധിതരാണുള്ളത്. 412 പേർ മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.