ന്യൂഡൽഹി: തെക്കൻ ഡൽഹിയിൽ പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് നിർബന്ധിച്ചും ഷൂസ് നക്കിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചും സുഹൃത്തുക്കൾ. ഹൗസ് ഖാസ് പ്രദേശത്ത് ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതികളായ മൂന്ന് പേരും ചേർന്ന് കുട്ടിയുടെ അമ്മയ്ക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം പുറംലോകമറിയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ സമൂഹമാധ്യമങ്ങളിലും പങ്കുവെച്ചതായാണ് റിപ്പോർട്ട്.
ഞായറാഴ്ച രാത്രി ഹൗസ് ഖാസിലെ പാർക്കിൽ കളി കഴിഞ്ഞ് കുട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. 12-ും 14-ും വയസ് പ്രായമുള്ള സുഹൃത്തുക്കൾ തന്നെ സമീപിച്ചുവെന്നും നിർബന്ധിച്ച് പ്രദേശത്തെ ആളൊഴിഞ്ഞയിടത്തേക്ക് വിളിച്ചുകൊണ്ടുപോയതായും കുട്ടി പൊലീസിനോട് പറഞ്ഞു. സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും കുട്ടി പൊലീസിനോട് പറഞ്ഞു.
കുട്ടിയെ കത്തിമുന ചൂണ്ടി നിർത്തിയ ശേഷം പ്രതികളുടെ ഷൂസ് നക്കാൻ ആവശ്യപ്പെടുന്നതും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വീഡിയോ ലഭിച്ചതിന് പിന്നാലെ കുട്ടിയുടെ അമ്മ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിനെ പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ വൈദ്യപരിശോധനക്ക് ശേഷം കൗൺസിലിങ്ങിന് വിധേയമാക്കി.
സംഭവത്തിൽ പ്രതികളായ പ്രായപൂർത്തിയാകാത്ത മൂന്ന് പേരെയും കണ്ടെത്തിയിട്ടുണ്ട്. ഇവരെ ചോദ്യം വരികയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.