മുംബൈ: മുംബൈയിൽ പഠിക്കാത്തതിൽ മാതാപിതാക്കൾ ശാസിച്ചതിനെ തുടർന്ന് 15 വയസുകാരി ജീവനൊടുക്കി. ഒൻമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത് .ശനിയാഴ്ച രാവിലെയാണ് മാതാപിതാക്കൾ മകളെ എം.എച്ച്.എഡി.എ കെട്ടിടത്തിന്റെ മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. രക്ഷിതാക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാത്രി മാതാപിതാക്കൾ ശകാരിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കളെയും സുഹൃത്തുക്കളെയും ഉടൻ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.