ഇൻറർനെറ്റ്​ നിരോധനം നീക്കിയിട്ടും കശ്​മീരിൽ വെബ്​സൈറ്റുകളുടെ നിരോധനം തുടരുന്നു

ശ്രീനഗർ: ജമ്മു കശ്​മീരി​​െൻറ പല ഭാഗങ്ങളിലും ഇൻറർനെറ്റ്​ സേവനങ്ങൾ പുനഃസ്ഥാപിച്ചിട്ടും വെബ്​സൈറ്റുകളുടെ നിര ോധനം തുടരുന്നതായി റിപ്പോർട്ട്​. ഇമെയിൽ, വിദ്യാഭ്യാസം, ബാങ്കിങ്​, ട്രാവൽ, ജോലി തുടങ്ങിയവയുമായി ബന്ധപ്പെട്ട വെബ്​സൈറ്റുകൾ നിരോധിച്ചവയിൽ ഉൾപ്പെടും. ഏകദേശം 153 പ്രമുഖ വെബ്​സൈറ്റുകൾക്ക്​ വിലക്ക്​ തുടരുന്നുവെന്നാണ്​ റിപ്പോർട്ട്​.

ഹോട്ട്​സ്​റ്റാർ, സോണി ലെവ്​, എയർടെൽ ടി.വി പോലുള്ള വാർത്താ ചാനലുകൾ ലഭ്യമാവുന്ന വെബ്​സൈറ്റുകൾ ബ്ലോക്ക്​ ചെയ്​തവയിൽ ഉൾപ്പെടുന്നു. യു.ഐ.ഡി.എ.ഐ, പാസ്​പോർട്ട്​ ഓഫീസ്​, ആദായ നികുതി വകുപ്പ്​ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെ വെബ്​സൈറ്റുകളും നിരോധിച്ചിട്ടുണ്ട്​.

കശ്​മീരി​​െൻറ പല ഭാഗങ്ങളിലും 2 ജി ഇൻറർനെറ്റ്​ സേവനമാണ്​ ശനിയാഴ്​ച പുനഃസ്ഥാപിച്ചത്​. ജമ്മു ഡിവിഷണിലെ 10 ജില്ലകളിലും കശ്​മീർ താഴ്​വരയിലെ കുപ്​വാര, ബന്ദിപോര ജില്ലകളിലുമാണ്​ ഇൻറർനെറ്റ്​ പുനഃസ്ഥാപിച്ചത്​.

Tags:    
News Summary - 153 Websites Unblocked In Parts of J&K after Order-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.