ലഖ്നോ: ഉത്തർപ്രദേശിലെ പ്രതപ്ഗാറിലെ ബൈജൽപൂർ ഗ്രാമത്തിൽ 16 മയിലുകൾ ചത്തനിലയിൽ കണ്ടെത്തി. ഗ്രാമത്തിലെ ഒരു തോട്ടത്തിലാണ് മയിലുകളെ ചത്തനിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന് ആശങ്കയിലായിരിക്കുകയാണ് പ്രദേശവാസികൾ.
ആദ്യം ഒരു മയിലിനെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥർ വന്ന് ആ മയിലിനെ കൊണ്ടുപോയതിന് പിന്നാലെയാണ് 15 എണ്ണം കൂടി ചത്തുകിടക്കുന്നതായി കണ്ടത്.
ഇതേതുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി അന്വേഷണം ആരംഭിച്ചു. ആദ്യം ലഭിച്ച മയിലിനെ പോസ്റ്റുമോർട്ടം ചെയ്തപ്പോൾ ന്യൂമോണിയയാണ് മരണകാരണമെന്നാണ് കണ്ടെത്തിയതെന്ന് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ വരുൺ കുമാർ സിങ് അറിയിച്ചു. ബാക്കിയുള്ളവയുടെ കൂടി പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ കൂടുതൽ പറയാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.