ന്യൂഡൽഹി: കലയിൽ നൂറല്ല, നൂറായിരം മേനി വിളയിച്ച കൗമാരക്കാരന് ഇളംപ്രായത്തിൽ എത്തിപ്പിടിക്കാനാവാത്ത മഹാപുരസ്കാരം നൽകി ആദരിച്ച് പ്രമുഖ യൂനിവേഴ്സിറ്റി കോളജ് . പ്രായമല്ല, മിടുക്കാണ് വിഷയമെന്ന് ലോകത്തെ പഠിപ്പിച്ചാണ് ഗുജറാത്തിലെ സൂറത്തുകാരൻ പയ്യൻ ഷമക് അഗർവാൾ ഡോക്ടറേറ്റുമായി ചരിത്രത്തിലേക്ക് നടന്നുകയറിയത്. കലയിൽ നിരവധി റെക്കോഡുകൾ ഇതിനകം സ്വന്തം പേരിലാക്കിയ ഗുജറാത്തിലെ സൂറത്തുകാരൻ പയ്യനിപ്പോൾ ഏറ്റവും പ്രായകുറഞ്ഞ ഡോക്ടറേറ്റുകാരൻ കൂടിയാണ്.
കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ കയറിപ്പറ്റിയ പയ്യനെ തേടി വേൾഡ് ബുക്ക് ഓഫ് റെക്കോഡ്സും ഇന്‍റർനാഷനൽ ബുക്ക് ഓഫ് റെക്കോഡ്സുമെത്തി. ഈ വർഷത്തെ ബാല രത്ന പുരസ്കാരവും സമ്മാനിക്കപ്പെട്ടു.
ഏറ്റവും വേഗത്തിൽ പൂർത്തിയാക്കിയ ഡ്രോയിങ്, സ്കെച്ചസ് റെക്കോഡിന് പുറമെ േഗ്ലാബൽ കിഡ്സ് അച്ചീവേഴ്സ് അവാർഡ് ഉൾപെടെ മറ്റ് ഒമ്പത് റെക്കോഡുകൾ കൂടി ഷമകിന്‍റെ പേരിലുണ്ട്. രണ്ടാം ക്ലാസ് മുതൽ രചനകളിൽ ശ്രദ്ധയുണ്ടായിരുന്നുവെങ്കിലും അധ്യാപകർ പിന്തിരിപ്പിച്ചതിനെ തുടർന്ന് നേട്ടങ്ങൾ എത്തിപ്പിടിക്കാൻ വൈകുകയായിരുന്നു.
ഒടുവിൽ അവിടെ സാന്നിധ്യം തെളിയിച്ചതോടെ ആദരങ്ങളും അതിവേഗം അവനെ തേടിയെത്തി.
ബിസിനസ് കുടുംബാംഗമായ ഷമക് സ്കെച്ചിങ് മിടുക്കുമായി ഇതിനകം ഏറെ ലോക ശ്രദ്ധ നേടിയ കൗമാരക്കാരനാണ്. വിദ്യാർഥികൾക്ക് ഇൗ മേഖലയിൽ സൗജന്യ ക്ലാസുകളും ഷമക് നൽകിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.