ലഖ്നോ: ഉത്തർപ്രദേശിലെ ബിജിനോറിൽ കൊലക്കേസ് പ്രതി കോടതിമുറിയിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ 18 പൊലീസുക ാർക്ക് സസ്പെൻഷൻ. ഇരട്ടക്കൊല കേസിലെ പ്രതി ഷാനവാസ് അൻസാരിയാണ് കോടതിയിൽ വെച്ച് വെടിയേറ്റ് മരിച്ചത്.
ജയിലിൽ നിന്ന് കോടതിയിലെത്തിച്ച പ്രതിയെ മൂന്നംഗ സംഘം വെടിവെച്ച് കൊല്ലുകയായിരുന്നു. ബിജിനോറിലെ ജില്ലാകോടതിയിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെയാണ് സംഭവം നടന്നത്. അക്രമികളെ പൊലീസ് കോടതി പരിസരത്ത് വെച്ച് തന്നെ പിടികൂടി.
വെടിവെപ്പ് സമയത്ത് ജഡ്ജിയും േകാടതി ജീവനക്കാരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മുറിക്കുള്ളിൽ ഉണ്ടായിരുന്നവർ വെടിയേൽക്കാതിരിക്കാൻ തറയിൽ കിടക്കുകയായിരുന്നുവെന്ന് അഭിഭാഷകർ മൊഴി നൽകിയിരുന്നു. കോടതിക്കുള്ളിൽ ഉണ്ടായ വെടിവെപ്പ് പൊലീസിെൻറ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന് കണ്ടെത്തി. ഇതെ തുടർന്നാണ് പൊലീസുകാർക്കെതിരായ നടപടി.
കൊല്ലപ്പെട്ട ഷാനവാസ് അൻസാരി ബഹുജൻ സമാജ് പാർട്ടി നേതാവ് ഹാജി അഹ്സൻ ഖാനെയും മരുമകനെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. മേയ് 29 നാണ് ഹാജി അഹ്സൻ ഖാനും മരുമകനും ബിജിനോറിലെ നാജിബാബാദിലുള്ള ഓഫീസിൽ വെച്ച് വെടിയേറ്റ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.