അഹ്മദാബാദ്: ഗുജറാത്തിലെ വൽസദ് ജില്ലയിലെ നർഗോൽ കടൽതീരത്ത് 18 അടി നീളമുള്ള തിമിംഗലത്തിെൻറ ജഡം അടിഞ്ഞു. ജഡം അഴുകിയ നിലയിലായതിനാൽ അധികൃതർക്ക് ഇത് ഏത് വിഭാഗത്തിൽ പെട്ടതാണെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കൂടുതൽ അന്വേഷണങ്ങൾക്കായി വനം വകുപ്പ് സാംപിളുകൾ ശേഖരിച്ച് കൊണ്ടുപോയി. പ്രദേശവാസികളാണ് അധികൃതരെ വിവരമറിയിച്ചത്.
ഭീമൻ തിമിംഗലത്തിെൻറ ജഡം സംസ്കരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. വലിപ്പം പരിഗണിക്കുേമ്പാൾ മറവ് ചെയ്യുന്നതാകും ഉത്തമം എന്നാണ് കരുതുന്നത്. തിമിംഗലം ചത്തതാണോ അതോ കൊന്നതാണോ എന്ന കാര്യത്തിൽ ഇതുവരെ ഒരു നിഗമനത്തിൽ എത്തിയിട്ടില്ലെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററായ യദു ഭരദ്വാജ് പറഞ്ഞു.
ദിവസങ്ങൾക്ക് മുേമ്പ തന്നെ തിമിംഗലം ചത്തിരിക്കാമെന്നാണ് അധികൃതർ കരുതുന്നത്. എന്നാൽ ഇത് സ്ഥിരീകരിക്കാൻ കുടുതൽ പരിശോധനകൾ ആവശ്യമാണ്. ഭീമൻ തിമിംഗലത്തിെൻറ ജഡം കാണാൻ സമീപത്തെ ഗ്രാമത്തിൽ നിന്ന് പോലും ജനക്കൂട്ടമെത്തി. അടുത്തകാലത്തായി ചത്ത തിമിംഗലങ്ങളുടെ ജഡങ്ങൾ കരക്കടിയുന്നത് സാധരണയായി മാറിയിരിക്കുകയാണ്.
വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ ഒന്നിലാണ് തിമിംഗലങ്ങൾ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.