ഭുവനേശ്വർ: പ്രവാസികൾ ഇന്ത്യയുടെ ആഗോള സ്ഥാനപതിമാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡിഷയിലെ ഭുവനേശ്വറിൽ 18ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഇതര രാജ്യങ്ങളിലിരുന്ന് ഇന്ത്യയെ സേവിക്കുന്ന പ്രവാസികളെ അദ്ദേഹം അഭിനന്ദിച്ചു.
‘വാളിന്റെ ശക്തിയാൽ സാമ്രാജ്യങ്ങൾ വികസിക്കുന്നതിന് ലോകം സാക്ഷ്യംവഹിച്ച കാലത്ത്, അശോക ചക്രവർത്തി സമാധാനത്തിന്റെ പാത തിരഞ്ഞെടുത്തു. ഇത് ഇന്ത്യയുടെ പൈതൃകത്തിന്റെ ശക്തിയാണ്. ഈ പൈതൃകം കാരണം ഭാവി യുദ്ധത്തിലല്ല ബുദ്ധനിലാണെന്ന് ഇന്ത്യക്ക് ലോകത്തോട് പറയാൻ കഴിയും’.- അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസി തീർഥ ദർശൻ പദ്ധതിപ്രകാരം പ്രത്യേക ടൂറിസ്റ്റ് ട്രെയിനായ പ്രവാസി ഭാരതീയ എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഡൽഹിയിലെ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ, ഇന്ത്യൻ പ്രവാസികളുമായി രാജ്യത്തുടനീളമുള്ള മത, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മൂന്നാഴ്ചകൊണ്ട് സന്ദർശിക്കും.50 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി ഇന്ത്യക്കാരുടെയും ഇന്ത്യൻ വംശജരുടെയും പങ്കാളിത്തത്തിനാണ് മൂന്ന് ദിവസത്തെ കൺവെൻഷൻ സാക്ഷ്യം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.