നിർമാണത്തിലിരിക്കുന്ന ഫാക്ടറിയുടെ ചിമ്മിനി തകർന്ന് അപകടം; 25ഓളം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

റായ്പൂർ: ഛത്തീസ്ഗഡിലെ മുംഗേലി ജില്ലയിൽ നിർമാണത്തിലിരിക്കുന്ന ഫാക്ടറിയിലുണ്ടായ അപകടത്തിൽ 25 തൊഴിലാളികൾ കുടുങ്ങിയതായി റിപ്പോർട്ട്. റാംബോഡ് മേഖലയിലാണ് അപകടം ഉണ്ടായത്.

നിർമാണം നടന്നുകൊണ്ടിരിക്കുന്ന സ്മെൽറ്റിങ് പ്ലാൻ്റിലെ ചിമ്മിനി അപ്രതീക്ഷിതമായി തകർന്ന് വീഴുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ 25 തൊഴിലാളികളിലധികം കുടുങ്ങി. അപകടത്തിൽ പെട്ടവരിൽ ഭൂരിഭാഗം പേരും മരിച്ചെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

വിവരമറിഞ്ഞയുടൻ പൊലീസും പ്രാദേശിക ഭരണകൂട ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള എമർജൻസി ടീമുകൾ സ്ഥലത്തെത്തി. അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും തൊഴിലാളികളെ കണ്ടെത്താനുമുള്ള രക്ഷ പ്രവർത്തനം പുരോഗമിക്കുകയാണ്.

പരിക്കേറ്റ രണ്ട് തൊഴിലാളികളെ കണ്ടെത്തി. അവരെ കൂടുതൽ ചികിത്സയ്ക്കായി ബിലാസ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - chimney-collapse-at-chhattisgarh-plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.