ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19,08,254 ആയി. 39,795 പേർ ഇതിനകം മരിച്ചു. 5,86,244പേർ നിലവിൽ ചികിത്സയിലാണ്. 12,82,215 പേർ േരാഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 52,509 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 857 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരിൽ 50 ശതമാനം പേരും 60 വയസും അതിനു മുകളിലുമുള്ളവരാണ്.
ഉത്തർപ്രദേശ് മന്ത്രി ബ്രജേഷ് പതകിന് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഹിന്ദിയിലിട്ട ട്വീറ്റിൽ പതക് തന്നെയാണ് രോഗവിവരം അറിയിച്ചത്.
കോവിഡ് ഗുരുതരമായി ബാധിച്ച മഹാരാഷ്ട്രയിൽ ഇതുവരെ 4,57,956 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,42,458 പേർ ചികിത്സയിലാണ്. 2,99,356 പേർ രോഗമുക്തി നേടി. 16,142 പേർ മരണത്തിന് കീഴടങ്ങി.
തമിഴ്നാട്ടിൽ 2,68,285 പേർക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു. ഇതിൽ 2,08,784 പേർ രോഗമുക്തി നേടി. 55,152 പേർ ചികിത്സയിലാണ്. 4349 പേർ മരിച്ചു.
ആന്ധ്രപ്രദേശിൽ 79,104 പേർ കോവിഡ് ബാധിച്ച് ചികിത്സയിൽ തുടരുകയാണ്. ഇതിനകം 1,76,333 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 95,625 പേർ രോഗമുക്തി നേടി. 1604 പേർ മരണത്തിന് കീഴടങ്ങി.
കേരളത്തിൽ നിലവിൽ 11,570 പേരാണ് ചികിത്സയിലുള്ളത്. ഇതിനകം 27,956 പേർക്ക് രോഗം പിടിപെട്ടു. 16,299 പേർ രോഗമുക്തി നേടി. 87 പേർ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.