അംബാല/റായ്ബറേലി: ഉത്തർപ്രദേശിലും ഹരിയാനയിലും രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾ കാറിടിച്ച് മരിച്ചു. ഹരിയാനയിലെ അംബാല കന്‍റോൺമെന്‍റ് ഏരിയയിൽ കാൽനടയായി നാട്ടിലേക്ക് തിരിച്ച രണ്ട് അന്തർ സംസ്ഥാന തൊഴിലാളികളെ എസ്.യു.വി കാറാണ് ഇടിച്ചത്. ഒരാൾ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഒരാൾ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
തൊഴിലാളികൾ ബിഹാറിലക്കുള്ള യാത്രയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം വിട്ട കാറാണ് അപകടമുണ്ടാക്കിയത്. അപകടശേഷം കാർ നിർത്താതെ ഓടിച്ചുപോയി. പിന്നീട് ഡ്രൈവറുപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുലന്ദ്സാഹിലുണ്ടായ അപകടത്തിൽ 25കാരനായ ശിവ്കുമാർ ദാസാണ് മരിച്ചത്. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്ന് ബിഹാറിലേക്ക് സൈക്കിളിൽ പോകുകയായിരുന്ന ഒരു സംഘം അന്തർ സംസ്ഥാന തൊഴിലാളികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറുകയായിരുന്നു. കാറിന്‍റെ ബ്രേക്കിന് തകരാറുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.