മുംബൈ: ആർ.എസ്.എസിെൻറ നാഗ്പൂർ ആസ്ഥാനം ആക്രമിക്കാൻ പദ്ധതിയിട്ടെന്ന 2006ലെ കേസിൽ രണ്ട് മുൻ സിമി പ്രവർത്തകരെ ബോംെബ ഹൈകോടതി കുറ്റമുക്തരാക്കി. ആസിഫ് ഖാൻ, പർവേസ് റിയാസുദ്ദീൻ ഖാൻ എന്നിവരെയാണ് ഹൈകോടതി ഒൗറംഗാബാദ് ബെഞ്ച് കുറ്റമുക്തരാക്കിയത്. 2017ൽ ജൽഗാവിലെ അഡീഷനൽ സെഷൻസ് കോടതി വിധിച്ച ശിക്ഷയും പിഴയും റദ്ദാക്കിയാണ് ജസ്റ്റിസ് ആർ.ജി. അവചതിെൻറ തീർപ്പ്.
വിധി അനുകൂലമായെങ്കിലും 2006ലെ മുംബെ ട്രെയിൻ സ്ഫോടന പരമ്പര കേസിൽ ജീവപര്യന്തം തടവിൽ കഴിയുന്ന ആസിഫിന് ജയിൽ മോചിതനാകാൻ കഴിയില്ല. െട്രയിൻ സ്ഫോടന കേസിൽ അറസ്റ്റിലായി മഹാരാഷ്ട്ര എ.ടി.എസിെൻറ കസ്റ്റഡിയിൽ കഴിയുമ്പോഴാണ് ജൽഗാവ് പൊലീസ് ആസിഫിനെ ആർ.എസ്.എസ് ആസ്ഥാനം ആക്രമിക്കാൻ പദ്ധതിയിട്ടെന്ന കേസിൽ പ്രതിചേർക്കുന്നത്.
2006ലെ ആദ്യ മാലേഗാവ് സ്ഫോടന കേസിലും ആസിഫ് പ്രതിയായിരുന്നു. സംഘ്പരിവാർ സംഘടനകളാണ് സ്ഫോടനത്തിന് പിന്നിലെന്ന സ്വാമി അസിമാനന്ദയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ആസിഫ് ഉൾപ്പെടെ മാലേഗാവ് കേസിലെ പ്രതികളെ കോടതി കുറ്റമുക്തരാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.