മുംബൈ: കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ മുംബൈയിലെ ഭണ്ഡൂപ് പ്രദേശത്ത് രണ്ട് സ്ത്രീകൾ നടപ്പാതയിലുള്ള മാൻഹോളിൽ വീഴുന്ന വിഡിയോ വൈറലാവുന്നു. നടന്നുവരികയായിരുന്ന സ്ത്രീകൾ മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു തുറന്നുകിടന്ന മാൻഹോളിൽ വീണത്. ഭാഗ്യവശാൽ, ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കനത്ത മഴയ്ക്കിടയിൽ സ്ത്രീകൾ വെള്ളം കയറിയ നടപ്പാതയിലൂടെ നടക്കുന്നതും നേരെ ചെന്ന് മാൻഹോളിൽ വീഴുന്നതുമാണ്, വീഡിയോ ക്ലിപ്പിലുള്ളത്. മഴവെള്ളം നിറഞ്ഞതിനാൽ അവർക്ക് മാൻഹോൾ കാണാൻ സാധിച്ചില്ല.
WATCH | Two women narrowly escape drowning after they fall into an open manhole in Mumbai's Bhandup. pic.twitter.com/AcqQPCnsio
— NDTV (@ndtv) June 10, 2021
വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നെറ്റിസൺസ് മുംബൈ നഗര സംഘടനയായ ബി.എം.സിക്കെതിരെ പ്രതിഷേധമുയർത്തിയിരുന്നു. എന്നാൽ, മാൻഹോൾ അടച്ചതായി അവർ പിന്നീട് അറിയിച്ചു. "മഴക്കാലത്തിനു മുമ്പുള്ള പ്രവർത്തിയുടെ ഭാഗമായി മാൻഹോളുകൾ പരിശോധിക്കുകയും നന്നാക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, ഇന്നലെ ഉണ്ടായ കനത്ത മഴയെത്തുടർന്ന് കോർപ്പറേഷൻ എല്ലാ റോഡുകളും മാൻഹോളുകളും വീണ്ടും പരിശോധിച്ചുവരികയാണ്, മുനിസിപ്പൽ കമ്മീഷണർ ഇക്ബാൽ സിങ് ചഹാലും അഡീഷണൽ മുനിസിപ്പൽ കമ്മീഷണർ (പ്രോജക്ടുകൾ) പി വെലരാസുവും ബന്ധപ്പെട്ട വകുപ്പുകൾക്ക് കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. " -സിവിക് ബോഡി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.