രാജ്യത്ത്​ 20 പേർക്ക്​ ജനിതകമാറ്റം സംഭവിച്ച ​കൊറോണ വൈറസ്​ ബാധ

ന്യൂഡൽഹി: ബ്രിട്ടനിൽ വ്യാപിക്കുന്ന ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്​ ബാധ ഇന്ത്യയിൽ 20 പേർക്ക്​ സ്​ഥിരീകരിച്ചു. 14 പേർക്കാണ്​ ബുധനാഴ്ച പുതുതായി അതിതീവ്ര വ്യാപനശേഷിയുള്ള രോഗബാധ ക​െണ്ടത്തിയത്​. ഡൽഹിയിൽ എട്ടുപേർക്കും ബംഗളൂരുവിൽ ആറുപേർക്കുമാണ്​ രോഗബാധ കണ്ടെത്തിയത്​.

ചൊവ്വാഴ്ച ആറുപേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. യു.കെയിൽനിന്ന്​ മടങ്ങിയെത്തിയവർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. ബ്രിട്ടനിൽ ​വ്യാപിക്കുന്ന ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്​ അതിവ്യാപന ശേഷിയുള്ളതായാണ്​ കണ്ടെത്തൽ. ബ്രിട്ടന്​ പുറമെ, ദക്ഷിണാഫ്രിക്കയിലും അതിതീവ്ര വൈറസ്​ പടരുന്നുണ്ട്​.

ഒരുമാസമായി 33,000 പേരാണ്​ യു.കെയിൽനിന്ന്​ ഇന്ത്യയിലെത്തിയത്​. ഇവരെല്ലാവരും നിലവിൽ നിരീക്ഷണത്തിൽ കഴിയുകയാണ്​.

കൊറോണ വൈറസിന്​ കണ്ടെത്തിയ വാക്​സിൻ പുതിയ കൊറോണ വൈറസ്​ ബാധക്കും ഫലപ്രദമാണെന്ന്​ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്​. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്​ നിലവിലെ വാക്​സിൻ ഫലപ്രദമല്ലെന്നതിന്​ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന്​ പ്രിൻസിപ്പൽ ഹെൽത്ത്​ അഡ്വൈസർ പ്രഫസർ കെ. വിജയരാഘവൻ പറഞ്ഞു. 

Tags:    
News Summary - 20 Cases Of UK Coronavirus Strain In India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.