'ദലിതൻ ഞങ്ങളെ ഭരി​ക്കേണ്ട'; ബി.ജെ.പി ജില്ല കമ്മിറ്റിയിൽനിന്ന്​ സവർണരുടെ കൂട്ടരാജി

ചെന്നൈ: തിരുനൽവേലിയിൽ ബി.ജെ.പിയുടെ ജില്ല പ്രസിഡൻറായി ദലിത്​ സമുദായംഗത്തെ നിയമിച്ചതിൽ പ്രതിഷേധിച്ച്​ ജില്ല ഭാരവാഹികൾ കൂട്ട​ത്തോടെ രാജിവെച്ചു. മേൽജാതിക്കാരായ ഇരുപതിലധികം പേരാണ്​ രാജിക്കത്ത്​ സമർപ്പിച്ചത്​. കീഴ്​ജാതിക്കാരനായ പ്രസിഡൻറി​െൻറ കീഴിൽ പ്രവർത്തിക്കാനാവില്ലെന്നാണ്​ ഇവരുടെ നിലപാട്​.

തിരുനൽവേലി ജില്ല പ്രസിഡൻറായി ദലിതനായ എ. മഹാരാജനെ ആണ്​ നിയമിച്ചത്​. അടുത്തിടെ ബി.ജെ.പി തമിഴ്​നാട്​ പ്രസിഡൻറായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഡ്വ. എൽ. മുരുകനെ നിയമിച്ചതും പാർട്ടിയിലെ മേൽജാതിക്കാരായ ഭാരവാഹികൾക്ക്​ രസിച്ചില്ല. എങ്കിലും, അവർ അതൃപ്​തി പരസ്യമായി പ്രകടിപ്പിച്ചിരുന്നില്ല. ദേശീയ പട്ടിക ജാതി കമീഷൻ ​ൈവസ്​ ചെയർമാൻ കൂടിയാണ് മുരുകൻ.

സവർണരായ ഭാരവാഹികളിൽനിന്ന്​ ഇദ്ദേഹത്തിന്​ മതിയായ സഹകരണം ലഭ്യമാവുന്നില്ലെന്നും പാർട്ടിക്കകത്ത്​ മുറുമുറുപ്പുണ്ട്​. അതിനിടയിലാണ്​ മഹാജ​െൻറ നിയമനവും വിവാദമാക്കിയത്​. നാടാർ- തേവർ സമുദായങ്ങളിൽപെട്ട ജില്ല തല ഭാരവാഹികളാണ്​ തെക്കൻ തമിഴക ജില്ലകളുടെ ചുമതല വഹിക്കുന്ന പാർട്ടി സംസ്​ഥാന ​ൈവസ്​ പ്രസിഡൻറ്​ നയിനാർ നാഗേന്ദ്രന്​ രാജിക്കത്ത്​ നൽകിയത്​. ദലിതനായ ജില്ല പ്രസിഡൻറി​െൻറ നിർദേശങ്ങൾ അനുസരിക്കാനാവില്ലെന്നും മഹാരാജനെ തൽസ്​ഥാനത്ത്​നിന്ന്​ മാറ്റണമെന്നുമാണ്​ മേൽജാതിക്കാരുടെ ആവശ്യം. ഇതംഗീകരിക്കുന്നതുവരെ പാർട്ടി പ്രവർത്തനങ്ങളുമായി സഹകരിക്കില്ലെന്നും അറിയിച്ചു​​.

ജില്ല ലീഗൽ വിങ്​ പ്രസിഡൻറായി മറ്റൊരു ദലിത്​ സമുദായംഗമായ അഡ്വ. ആർ.സി. കാർത്തിക്കിനെ നിയമിച്ചതിലും ഒരു കൂട്ടർ അമർഷത്തിലാണ്​​. തമിഴ്​നാട്ടിലെ പി​ന്നാക്ക വിഭാഗങ്ങളാണ്​ ദ്രാവിഡ കക്ഷികളുടെ പിൻബലം. ഇത്​ തകർക്കുകയെന്ന ലക്ഷ്യ​േത്താടെയാണ്​ ബി.ജെ.പി കേന്ദ്ര നേതൃത്വം പിന്നാക്ക സമുദായങ്ങളിൽപെട്ടവർക്ക്​ പ്രാമുഖ്യം നൽകുന്നത്​. തമിഴകത്ത്​ ജാതീയമായ വേർതിരിവുകൾ ​ഏറ്റവും പ്രകടമായി കാണപ്പെടുന്ന ജില്ലയാണ്​ തിരുനൽവേലി. പ്രശ്​നം ചർച്ചചെയ്​ത്​ പരിഹരിക്കുമെന്ന്​ നയിനാർ നാഗേന്ദ്രൻ മാധ്യമങ്ങളോട്​ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.