ഗുവാഹതി: ഗുവാഹതി ഐ.ഐ.ടിയിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർഥി തൂങ്ങി മരിച്ചു. ആന്ധ്രപ്രദേശ് ജില്ലക്കാരനായ 20 വയസ്സുകാരൻ ഗുഡ്ല മഹേശ് സായ് രാജാണ് മരിച്ചത്. അഞ്ചാം വർഷ ബിടെക് വിദ്യാർഥി മരിച്ചത് മാനസിക സമ്മർദ്ദം മൂലമാണെന്ന് പൊലീസ് പറഞ്ഞു.
യഥാർത്ഥ മരണകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്ന് അമിങ്കവോൺ പൊലീസ് അറിയിച്ചു. പോസ്റ്റ്മോറർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
അതേസമയം ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തത് മുൻ വിദ്യാർഥിയാണെന്നും മോഷം പ്രകടനമായതിനാൽ പുറത്താക്കിയ വിദ്യാർഥിയാണ് ഗിഡ്ല മഹേഷ് എന്നും ഗുവാഹത്തി ഐ.ഐ.ടി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. അന്വേഷണത്തോട് പൂർണ്ണായി സഹകരിക്കുമെന്നും ഐ.ഐ.ടി തലത്തിൽ അന്വേഷണം പ്രഖ്യാപിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.