പനാജി: 20 വർഷമായി ഇരുട്ടുമുറിയിൽ കഴിയുകയായിരുന്ന 50കാരിയെ പൊലീസ് രക്ഷപ്പെടുത്തി. ഗോവയിലെ കന്ദോളിം ഗ്രാമത്തിലാണ് സംഭവം. രണ്ട് സഹോദരങ്ങളും കുടുംബവും താമസിക്കുന്ന വീട്ടിലെ ഇരുട്ടുമുറിയിലാണ് സ്ത്രീയെ അടച്ചിട്ടിരുന്നത്. ജനവാതിലിലൂടെയാണ് ഇവർക്ക് ഭക്ഷണവും വെളളവും നൽകിയിരുന്നതെന്ന് പൊലീസ് അറിയിച്ചു.
ബൈലാൻചോ സാദ് എന്ന എൻ.ജി.ഒ യാണ് സംഭവത്തെ കുറിച്ച് പൊലീസിനെ അറിയിച്ചത്. സ്ത്രീയെ പൂട്ടിയിട്ട നിലയിൽ കണ്ടുവെന്നവകാശപ്പെട്ട ഒരാൾ എൻ.ജി.ഒക്ക് അയച്ച ഇ-മെയിലാണ് സംഭവങ്ങളുടെ ചുരുളഴിച്ചത്.
പൊലീസ് വീട്ടിലേക്ക് കയറിയപ്പോൾ സ്ത്രീ നഗ്നയായിരുന്നു. അവർ റൂമിനുള്ളിൽ നിന്ന് പുറത്തു വരാൻ കൂട്ടാക്കിയില്ലെന്നും പൊലീസ് പറയുന്നു.
മുംബൈ സ്വദേശിയെ നേരത്തെ ഇവർ വിവാഹം ചെയ്തിരുന്നു. അയാൾക്ക് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ ഇവർ വീട്ടിലേക്ക് തിരിച്ചു പോന്നു. അതിനു ശേഷം മാനസിക നില തെറ്റിയതുേപാലെയാണ് പെരുമാറുന്നത്. അതിനാലാണ് ഇവരെ മുറയിൽ പൂട്ടിയിട്ടിരിക്കുന്നതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
പൊലീസ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അന്വേഷിച്ചു വരികയാണെന്നും ആരെയും അറസ്ററ് െചയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.