കേരളത്തിന് എയിംസ് അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്രം

ന്യൂഡൽഹി: കേരളത്തിന്റെ ആരോഗ്യ മേഖല മികച്ചതായതുകൊണ്ടാണ് എയിംസ് അനുവദിക്കുന്നതിൽ മുന്‍ഗണന കിട്ടാതെപോയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ.

എയിംസ് ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും ആയുഷ് ബ്ലോക്ക് ഉള്‍പ്പെടെയുള്ളവ അതിൽ ഉണ്ടാകുമെന്നും ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ കേന്ദ്ര മന്ത്രി വ്യക്തമാക്കിയെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.

കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നത് ഇന്റഗ്രേറ്റഡ് റിസര്‍ച്ചിന് വലിയ രീതിയില്‍ സഹായകരമാകുമെന്ന് വീണാ ജോര്‍ജ് അറിയിച്ചു.

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 2023-24ലെ അര്‍ഹമായ കേന്ദ്ര വിഹിതം ലഭ്യമാക്കണമെന്നും മന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടക്കുന്നതിന് ഈ തുക ആവശ്യമാണ്. പദ്ധതി പ്രകാരം ഏറ്റെടുത്ത് നടപ്പാക്കിയ പ്രോജക്ടുകള്‍ക്ക് ധനബാധ്യത ഉണ്ടായ കാര്യങ്ങള്‍ പ്രത്യേകമായി പരിശോധിച്ച് നടപടിയെടുക്കാന്‍ കേന്ദ്ര മന്ത്രി നിര്‍ദേശം നല്‍കി.

Tags:    
News Summary - Center will consider AIIMS For kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.