മുംബൈ ആക്രമണം: ജുഡീഷ്യല്‍ കമീഷന്‍ വ്യാഴാഴ്ച ബോട്ട് പരിശോധിക്കും

ലാഹോര്‍: 2008ല്‍ മുംബൈ ആക്രമണം നടത്തിയ ഭീകരര്‍ ഉപയോഗിച്ച ബോട്ട് അടുത്ത വ്യാഴാഴ്ച പാകിസ്താനിലെ ഭീകരവിരുദ്ധ കോടതി നിയോഗിച്ച ജുഡീഷ്യല്‍ കമീഷന്‍ പരിശോധിക്കും. ഒക്ടോബര്‍ ആറിന് കറാച്ചിയില്‍ എത്തിയാണ് കമീഷന്‍ അല്‍ഫൗസ് ബോട്ട് പരിശോധിക്കുക. ദൃക്സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തും. ഭീകരവിരുദ്ധ കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമീഷനില്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(എഫ്.ഐ.എ)യില്‍നിന്നുള്ള ഉദ്യോഗസ്ഥരും പ്രതിഭാഗം അഭിഭാഷകനും കോടതി ഉദ്യോഗസ്ഥരുമാണ് അംഗങ്ങള്‍.

മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിഞ്ഞയാഴ്ച നടന്ന വിചാരണക്കിടെയാണ് കോടതി കമീഷനെ നിയോഗിച്ചത്. 166 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം നടത്താന്‍ ഭീകരര്‍ എത്തിയത് ഈ ബോട്ടിലാണെന്ന് കോടതിയില്‍ ബോധിപ്പിച്ചപ്പോഴാണ് പരിശോധനക്ക് കമീഷനെ നിയോഗിക്കാന്‍ കോടതി തീരുമാനിച്ചത്.
അല്‍ഫൗസ് ഉള്‍പ്പെടെ മൂന്ന് ബോട്ടുകളിലാണ് ലശ്കറെ ത്വയ്യിബ ഭീകരര്‍ കറാച്ചിയില്‍നിന്ന് മുംബൈയില്‍ എത്തിയതെന്നാണ് എഫ്.ഐ.എ കണ്ടത്തെിയത്. കറാച്ചിയില്‍ പാക് അധികൃതരുടെ കസ്റ്റഡിയിലാണ് ബോട്ട്.

Tags:    
News Summary - 2008 mumbai terror attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.