പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളെ കളിയാക്കി ബിഹാർ ഉപമുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിെൻറ മകനുമായ തേജസ്വി യാദവ്. വസ്ത്രങ്ങൾ അലക്കാൻ വേണ്ടി മാത്രമാണ് മോദി ഇന്ത്യയിലെത്തുന്നതെന്ന് തേജസ്വി പരിഹസിച്ചു. വിദേശത്ത് പോകാനാണോ മോദിയെ ജനം അധികാരത്തിലേറ്റിയത്. രാജ്യത്തിെൻറ വികസനകാര്യങ്ങൾ നോക്കാൻ മോദിക്ക് സമയമില്ല. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കുന്ന സർക്കാറാണ് ബിഹാറിൽ അധികാരമേറ്റതെന്നും തേജസ്വി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.