ദാവൂദ് ഇബ്രാഹിമിന്‍െറ സഹായി പിടിയില്‍

ന്യൂഡല്‍ഹി: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്‍െറ സഹായി നേപ്പാള്‍ അതിര്‍ത്തിയില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. ജാവേദ് ചിക്ന എന്ന സഹായിയാണ് പിടിയിലായത്.  കേന്ദ്ര സുരക്ഷാ സേന, നേപ്പാള്‍ സൈന്യത്തിന്‍െറ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ഗുജറാത്തിലെ ബറൂച് ജില്ലയില്‍ രണ്ട് ബി.ജെ.പി നേതാക്കള്‍ വെടിയേറ്റു മരിച്ചതിന്‍െറ ഉത്തരവാദിത്തം ഇയാള്‍ ഏറ്റെടുത്തിരുന്നു. ഏറെനാള്‍ പിന്തുടര്‍ന്ന ശേഷമാണ് ഇയാളെ കുടുക്കിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്യാനായി ഗുജറാത്ത് പൊലീസിന് വിട്ടു നല്‍കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.