സാമ്പത്തിക വളര്‍ച്ചനിരക്ക് പെരുപ്പിച്ചുകാണിച്ചതെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ദുരൂഹമായ കണക്കുകള്‍വെച്ച് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക വളര്‍ച്ചനിരക്ക് പെരുപ്പിച്ച് കാണിക്കുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടനിലയിലാണെന്ന് കാണിക്കാനുള്ള ഇത്തരം വേലകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ തലക്കെട്ടുകള്‍ വരാന്‍ മാത്രമേ ഉപകരിക്കൂയെന്നും അദ്ദേഹം തന്‍െറ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.
മുന്‍കാല അടിസ്ഥാന പോയന്‍റ് വെച്ച് കണക്കാക്കുമ്പോള്‍ സര്‍ക്കാര്‍ പറയുന്ന 7.4 ശതമാനം വളര്‍ച്ചനിരക്ക് 5.2 ശതമാനമായി കുറഞ്ഞുവെന്നും യെച്ചൂരി വാദിച്ചു. സമ്പദ്വ്യവസ്ഥ മെച്ചപ്പെട്ടനിലയിലാണെന്ന് പ്രധാനമന്ത്രിയും ധനമന്ത്രിയും കൂടക്കൂടെ പറയുന്നുണ്ട്. എന്നാല്‍, പൊതുപങ്കാളിത്ത നിക്ഷേപം രാജ്യത്ത് വര്‍ധിക്കാതെ ഒന്നും മാറില്ളെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.