വന്‍കിട സംഭാവന കിട്ടിയ പാര്‍ട്ടികളില്‍ മുന്നില്‍ ബി.ജെ.പി

ന്യൂഡല്‍ഹി: ദേശീയപാര്‍ട്ടികള്‍ക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം 20,000 രൂപയില്‍ കൂടുതല്‍ സംഭാവന നല്‍കിയ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും എണ്ണം 1695. ഈ കണക്കുപ്രകാരം ദേശീയപാര്‍ട്ടികളിലേക്ക് ഒഴുകിയത് 622.38 കോടി രൂപ.
ജനാധിപത്യ പരിഷ്കാരങ്ങള്‍ക്കുള്ള അസോസിയേഷനായ എ.ഡി.ആര്‍, നാഷനല്‍ ഇലക്ഷന്‍ വാച് എന്നിവചേര്‍ന്നാണ് തെരഞ്ഞെടുപ്പ് കമീഷന് നല്‍കുന്ന കണക്ക് വിശകലനംചെയ്ത് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
ബി.ജെ.പിക്കാണ് ഏറ്റവുംകൂടുതല്‍ തുക കിട്ടിയത്-437 കോടി. 1234 വ്യക്തികളും സ്ഥാപനങ്ങളുമാണ് ബി.ജെ.പിയെ 20,000 രൂപയില്‍ കൂടുതല്‍ സംഭാവന നല്‍കി സഹായിച്ചത്. കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, എന്‍.സി.പി എന്നിവക്കെല്ലാംകൂടി കിട്ടിയതിന്‍െറ ഇരട്ടിത്തുകയാണ് ബി.ജെ.പിക്കുമാത്രം ലഭിച്ചത്. തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വന്‍കിട സംഭാവനകളില്‍ ഒന്നര ഇരട്ടിവര്‍ധനവാണ് ഉണ്ടായത്.
കോണ്‍ഗ്രസിന് 280 പേര്‍ ചേര്‍ന്ന് 141 കോടി രൂപ നല്‍കി സഹായിച്ചു. സി.പി.എമ്മിന് 74 വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമായി 3.42 കോടി രൂപ ലഭിച്ചു. സി.പി.ഐക്ക് 55 പേരില്‍നിന്ന് 1.33 കോടി. എന്‍.സി.പിക്ക് 38.82 കോടി ലഭിച്ചു; 52 സംഭാവനകള്‍. 20,000 രൂപയില്‍ കൂടുതല്‍ സംഭാവന നല്‍കിയവര്‍ ആരുമില്ളെന്നാണ് ബി.എസ്.പി നല്‍കിയ വിവരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.