ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് പാകിസ്താനിലത്തെി. അഫ്ഗാനെ സംബന്ധിച്ച ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫറന്‍സിലെ മന്ത്രിതലസെഷനില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച ഉച്ചക്കുശേഷമാണ് സുഷമ എത്തിയത്. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം മെച്ചപ്പെടണമെന്നും ഉഭയകക്ഷിബന്ധത്തില്‍ പുരോഗതിയുണ്ടാക്കാന്‍ പാകിസ്താന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും ഇസ്ലാമാബാദില്‍ മന്ത്രി പറഞ്ഞു. വിദേശകാര്യസെക്രട്ടറി എസ്. ജയശങ്കര്‍, വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് തുടങ്ങിയവര്‍ സുഷമക്കൊപ്പമുണ്ടായിരുന്നു. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെ സുഷമ സന്ദര്‍ശിക്കും. നവാസ് ശരീഫിന്‍െറ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസുമായി ചര്‍ച്ച നടത്തും. 14 രാജ്യങ്ങളാണ് ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. ഇരുരാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ബാങ്കോക്കില്‍ കൂടിക്കാഴ്ച നടത്തിയതിനു തൊട്ടടുത്ത ദിവസമാണ് സുഷമയുടെ യാത്ര സംബന്ധിച്ച് അന്തിമതീരുമാനമായത്. ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തിയശേഷം നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉന്നതതലകൂടിക്കാഴ്ചയാണ് ഇത്. അഫ്ഗാനിസ്ഥാനുമായി ഊഷ്മളബന്ധമുള്ളതിനാല്‍ ഇന്ത്യക്ക് ഹാര്‍ട്ട് ഓഫ് ഇന്ത്യ കോണ്‍ഫറന്‍സ് വളരെ പ്രധാനമാണെന്ന് സുഷമ സ്വരാജ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.