ഇന്ത്യക്കാരിൽ 76 ശതമാനവും സാമ്പത്തിക സാക്ഷരതയില്ലാത്തവർ

ന്യൂഡൽഹി: ഇന്ത്യൻ ജനസംഖ്യയുടെ 76 ശതമാനവും സാമ്പത്തിക സാക്ഷരതയില്ലാത്തവരാണെന്ന് സർവേ. പണപ്പെരുപ്പം, പലിശനിരക്ക് തുടങ്ങിയ അടിസ്ഥാന അറിവുകൾ പോലും ഭൂരിപക്ഷം ഇന്ത്യക്കാർക്കുമില്ലെന്ന് സ്റ്റാൻഡേർഡ് ആൻഡ് പുവർസ് റേറ്റിങ് സർവിസ് നടത്തിയ സർവേയിലാണ് കണ്ടെത്തിയത്.
ഏഷ്യയിൽ സിംഗപ്പൂരിലെ (59 ശതമാനം)  ജനങ്ങൾക്കാണ് സാമ്പത്തിക കാര്യങ്ങളിൽ ഏറ്റവും ബോധമുള്ളത്. ഹോങ്കോങ്, ജപ്പാൻ (43 ശതമാനം), ചൈന (28 ശതമാനം) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്.  ലോക സാമ്പത്തിക സാക്ഷരത നിരക്കിനേക്കാളും കുറവാണ് ഇന്ത്യയുടെ നിലവാരം. ലോകത്ത് 66 ശതമാനംപേർ സാമ്പത്തിക വിഷയങ്ങളിൽ നിരക്ഷരരാണ്.

പുരുഷന്മാരിൽ 65 ശതമാനവും സ്ത്രീകളിൽ 70 ശതമാനം പേരും. ഇന്ത്യയിൽ ഇത് 73–80 ശതമാനമാണ്. 140 രാജ്യങ്ങളിലായി പ്രായപൂർത്തിയായ 1.5 ലക്ഷം പേരിലാണ് സർവേ നടത്തിയത്. ഏഷ്യയിൽ 75 ശതമാനവും യു.എസിൽ 57 ശതമാനവും ഇംഗ്ലണ്ടിൽ 67 ശതമാനവും സാമ്പത്തിക സാക്ഷരതയില്ലാത്തവരാണെന്നും സർവേ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.