പട്ന: ഭാര്യയുമായി പിണങ്ങിയ ഭര്‍ത്താവ് പാതിവഴിയില്‍ വിമാനത്തില്‍നിന്ന് ഇറങ്ങിപ്പോയ സംഭവത്തില്‍ വിമാനക്കമ്പനിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്.
ലഖ്നോയിലേക്കുള്ള വിമാനം വ്യാഴാഴ്ച വൈകുന്നേരം തല്‍ക്കാലത്തേക്ക് പട്നയില്‍ നിര്‍ത്തിയപ്പോഴായിരുന്നു മുദിത് ശര്‍മയ എന്ന യാത്രക്കാരന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഇറങ്ങിപ്പോയത്. വിമാനം യാത്ര തുടരുംമുമ്പ് ഭാര്യ ബഹളം വെച്ചതോടെ ഇയാള്‍ക്കായി ഏറെനേരം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. മൊബൈല്‍ ഫോണില്‍ വിളിച്ചതിനും മറുപടിയുണ്ടായില്ല. ഏറെ കഴിഞ്ഞും പ്രതികരണമില്ലാതായതോടെ വിമാനം ഇയാളെ കൂടാതെ പുറപ്പെടുകയായിരുന്നു.
ഇതേ വിമാനത്തില്‍ യാത്ര ചെയ്ത ജ്ഞാനേശ്വര്‍ എന്നയാള്‍ ഫേസ്ബുക്കില്‍ കുറിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. മെഡിക്കല്‍ പരിശോധന വേണ്ടിവരുന്ന യാത്രക്കാര്‍ക്കല്ലാതെ ഇടക്കുനിര്‍ത്തിയ വിമാനത്തില്‍നിന്ന് പുറത്തുകടക്കാന്‍ അനുവാദമില്ല. അടിയന്തര സംഭവുണ്ടാകുമ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന് അറിയിക്കുകയും വേണം. പട്നയില്‍ ഉണ്ടായത് സുരക്ഷാപാളിച്ചയാണെന്ന് വിമാനത്താവള ഡയറക്ടര്‍ ആര്‍.എസ്. ലഹോറിയ പറഞ്ഞു. വിമാനക്കമ്പനിയില്‍നിന്ന് സുരക്ഷാവിഭാഗം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.