പാർലമെൻറ് സന്ദർശിക്കാം, മാധ്യമങ്ങളോട് മിണ്ടണ്ട

ന്യൂഡൽഹി: പാർലമെൻറ് നടപടികൾ കാണാനും കേൾക്കാനുമെത്തുന്നവർക്ക് ഇത്രയുംനാൾ ഇല്ലാതിരുന്ന ഒരു വ്യവസ്ഥകൂടി ലോക്സഭ സെക്രട്ടേറിയറ്റ് എഴുതിച്ചേർത്തു. സന്ദർശകർ ഒരു കാരണവശാലും മാധ്യമങ്ങളുമായി ഇടപഴകരുതെന്നാണ് പുതിയ വ്യവസ്ഥ. മൊബൈൽ ഫോൺ, കാമറ, തീപിടിക്കുന്ന വസ്തുക്കൾ തുടങ്ങിയവക്ക് പാർലമെൻറിനകത്ത് വിലക്കുണ്ട്. എന്നാൽ, എന്തു കാരണത്താലാണ് മാധ്യമങ്ങളുമായി സന്ദർശകർ ഇടപഴകരുതെന്ന വ്യവസ്ഥ കൊണ്ടുവന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. നവംബർ 26ന് ആരംഭിച്ച പാർലമെൻറിെൻറ ശീതകാല സമ്മേളനം ഈമാസം 23ന് സമ്മേളനം സമാപിക്കും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.