ഒറ്റ, ഇരട്ട നമ്പര്‍ പരിഷ്കാരത്തില്‍ വി.ഐ.പികള്‍ക്ക് ഇളവ്; കെജ്രിവാളിന് ബാധകമല്ല

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗതാഗതം നിയന്ത്രിക്കുന്നതിന് നടപ്പിലാക്കുന്ന ഒറ്റ, ഇരട്ട നമ്പര്‍ പരിഷ്കാരത്തില്‍ നിന്ന് വി.ഐ.പികള്‍ക്കും 12 വയസ്സില്‍ താഴെയുള്ള കുട്ടികളുമായി പോവുന്ന സ്ത്രീകള്‍ക്കും ഇളവ്. അതേസമയം, വി.ഐ.പിമാരുടെ പട്ടികയില്‍ താനും കുടുംബവും വരുന്നില്ലെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. ഒറ്റ നമ്പറില്‍ അവസാനിക്കുന്ന ദിവസങ്ങളില്‍ ഒറ്റ നമ്പര്‍ വാഹനങ്ങളും ഇരട്ട നമ്പറില്‍ അവസാനിക്കുന്ന ദിവസങ്ങളില്‍ ഇരട്ട നമ്പര്‍ വാഹനങ്ങളും മാത്രമേ നിരത്തിലിറക്കാവൂ എന്നാണ് പുതിയ പരിഷ്കാരം.  ജനുവരി ഒന്നു മുതല്‍ 15 വരെ പരിക്ഷണാടിസ്ഥാനത്തില്‍ ട്രാഫിക് മാറ്റം നടപ്പിലാക്കും.

അതേസമയം, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍, ചീഫ് ജസ്റ്റിസ്, ലോക്സഭ സ്പീക്കര്‍, രാജ്യസഭ ഉപാധ്യക്ഷന്‍, കേന്ദ്രമന്ത്രിമാര്‍, ദല്‍ഹി ഒഴിച്ച് രാജ്യത്തെ മറ്റു സംസ്ഥാന മുഖ്യമന്ത്രിമാര്‍, സുപ്രീംകോടതി ജഡ്ജിമാര്‍, പാര്‍ലമെൻറ് പ്രതിപക്ഷ നേതാക്കള്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ക്ക് പുതിയ പരിഷ്കരണം ബാധകമല്ല.

ഇരുചക്ര വാഹനങ്ങള്‍, പ്രതിരോധ മന്ത്രാലയ നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങള്‍ എസ്.പി.ജി സംരക്ഷമുള്ളവരുടെ വാഹനങ്ങള്‍, എംബസി വാഹനങ്ങള്‍, പൊതു ഗതാഗത വാഹനങ്ങള്‍ എന്നിവയേയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, താനും തന്‍െറ മന്ത്രിസഭയിലുള്ളവരും ഈ നിയന്ത്രണം പാലിക്കുമെന്ന് കെജ്രിവാള്‍ വ്യക്തമാക്കി. പുതിയ പരിഷ്കരണം ജനങ്ങള്‍ക്ക് വലിയ അസൗകര്യം സൃഷ്ടിക്കുന്നില്ലെങ്കിലും പൊതു ഗതാഗതം പര്യാപ്തമാവുമെങ്കിലും ഘട്ടംഘട്ടമായി പുതിയ മാറ്റം നടപ്പാക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.