ഇന്ദോര്‍: മധ്യപ്രദേശിലെ വ്യാപം അഴിമതിക്കേസിലെ ആദ്യവിധിയില്‍ രണ്ടുപേര്‍ക്ക് കോടതി മൂന്നുവര്‍ഷം കഠിനതടവും 500 രൂപ പിഴയും വിധിച്ചു. 2013ലെ പ്രവേശപരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പ്രതികളായ അക്ഷത് സിങ് രാജാവത് (25), പ്രകാശ് ബാരിയ (28) എന്നിവരെ സ്പെഷല്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഡി.കെ. മിത്തല്‍ ശിക്ഷിച്ചത്.
രാജസ്ഥാനിലെ ബില്‍വാര സ്വദേശിയായ അക്ഷത് സിങ് മധ്യപ്രദേശിലെ ജാബുവ ജില്ലയില്‍നിന്നുള്ള പ്രകാശ് ബാരിയക്ക് പകരം പ്രവേശ പരീക്ഷയെഴുതി ആള്‍മാറാട്ടം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍വാദം. വഞ്ചനക്കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. കേസില്‍ 11 സാക്ഷികളെ വിസ്തരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.