ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കനത്തപരാജയം നേരിട്ടെങ്കിലും പാര്‍ട്ടിതലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയത് ബി.ജെ.പിക്ക്. 91.5 ലക്ഷം (24.8 ശതമാനം) വോട്ട് ബി.ജെ.പിക്ക് കിട്ടിയപ്പോള്‍ ആര്‍.ജെ.ഡിക്ക് 67.9 ലക്ഷവും (18.5 ശതമാനം), ജെ.ഡി.യുവിന് 62 ലക്ഷവും (16.7 ശതമാനം) കിട്ടി. എന്നാല്‍, മുന്നണിതലത്തില്‍ മഹാസഖ്യം 46 ശതമാനം വോട്ട് പിടിച്ചപ്പോള്‍ 34 ശതമാനം മാത്രമാണ് എന്‍.ഡി.എ സഖ്യത്തിന്‍െറ സാമ്പാദ്യം. ബി.ജെ.പിയുടെ സഖ്യകക്ഷികളായ ലോക് ജനശ്ശക്തി പാര്‍ട്ടിക്ക് 4.8 ശതമാനവും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചക്ക് 2.2 ശതമാനവും വോട്ട് മാത്രമാണ് കിട്ടിയത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് നില മെച്ചപ്പെടുത്തിയ കോണ്‍ഗ്രസിന് 25 ലക്ഷം വോട്ട് സ്വന്തമാക്കാനായി. സ്വതന്ത്രരുടെ സാമ്പാദ്യം 34 ലക്ഷം വോട്ടാണ്. സീമാഞ്ചല്‍ മേഖലയിലെ ആറ് സീറ്റുകളില്‍ മത്സരത്തിനിറങ്ങിയ അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് 80,000 വോട്ട് മാത്രമാണ് ലഭിച്ചത്. മുലായം സിങ് യാദവിന്‍െറ സമാജ്വാദി പാര്‍ട്ടി 3.75 ലക്ഷവും മായാവതിയുടെ ബി.എസ്.പി 7.4 ലക്ഷവും വോട്ട് സ്വന്തമാക്കി. 9.2 ലക്ഷം നിഷേധവോട്ടുകള്‍ പോള്‍ചെയ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.