ലാലുവിന്‍െറ മക്കള്‍ കരകയറി; മാഞ്ചിയുടെ മകന്‍ തോറ്റു

പട്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നേതാക്കളുടെ മക്കള്‍ക്ക് ജയപരാജയങ്ങള്‍. മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടിയ മഹാസഖ്യത്തിന്‍െറ അമരക്കാരനും മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദിന്‍െറ മക്കളായ തേജസ്വി പ്രസാദും തേജ് പ്രതാപും ഉജ്ജ്വല വിജയം നേടിയപ്പോള്‍ മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവുമായ ജിതന്‍റാം മാഞ്ചിയുടെ മകന്‍ സന്തോഷ് കുമാര്‍ സുമന്‍ പരാജയപ്പെട്ടു. എന്‍.ഡി.എ സഖ്യത്തിലെ പ്രബലരായ ലോക് ജന്‍ശക്തി പാര്‍ട്ടി നേതാവ് രാം വിലാസ് പാസ്വാന്‍െറ മകളുടെ ഭര്‍ത്താവും സഹോദരിയുടെ മകനും തെരഞ്ഞെടുപ്പ് ഗോദയില്‍ കരകയറിയില്ല.  ജിതന്‍റാം മാഞ്ചിയുടെ മകന്‍ സന്തോഷ് കുമാര്‍ സുമന്‍ കുടുംബ മണ്ഡലത്തില്‍ ആദ്യം മുന്നില്‍ നിന്ന ശേഷമാണ് തോറ്റത്. പാസ്വാന്‍െറ മകളുടെ ഭര്‍ത്താവ് അനില്‍ കുമാര്‍ ബോക്കാഹ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ശബികുമാറിനോടും സഹോദരിയുടെ മകന്‍ പ്രിന്‍സ് രാജ് സംവരണ മണ്ഡലമായ കല്യാണ്‍പൂരില്‍ ജെ.ഡി.യുവിന്‍െറ മഹേശ്വര്‍ ഹസാരിയാടും തോറ്റു. മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ സി.പി. താക്കൂറിന്‍െറ മകന്‍ വിവേക് താക്കൂര്‍ ജയിച്ചപ്പോള്‍ അശ്വനി കുമാര്‍ ചൗബേയുടെ മകന്‍ അരിജിത് ശഹാവത് ചൗബേ തോറ്റു..

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.