ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തിനെതിരെ പ്രതിഷേധം; സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു

ബംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ സംഘടിപ്പിച്ച ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കുടകിലെ  വി.എച്ച്.പി പ്രാദേശിക നേതാവ് ഡി.എസ് കുട്ടപ്പയാണ് കൊല്ലപ്പെട്ടത്. കര്‍ണാടകയിലെ മഡിക്കേരിയിലാണ് ടിപ്പു ജയന്തിയെ അനുകൂലിക്കുന്നവരും പ്രതിഷേധക്കാരും ഏറ്റുമുട്ടിയത്. കുടക് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വര്‍ഷം മുതല്‍ ടിപ്പു സുല്‍ത്താന്‍െറ ജന്മവാര്‍ഷികം ആഘോഷിക്കാനുള്ള കര്‍ണാടക സര്‍ക്കാറിന്‍്റെ തീരുമാനത്തിനെതിരെ ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും രംഗത്തുവന്നിരുന്നു. ആഘോഷം തടയുമെന്ന് വി.എച്ച്.പി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ബന്ദിനും ആഹ്വാനം ചെയ്തിരുന്നു.  പ്രതിഷേധത്തിനിടെ അക്രമം തുടങ്ങിയതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയായിരുന്നു. ലാത്തി ചാര്‍ജ്ജില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുട്ടപ്പ മതിലിന് മുകളില്‍ നിന്ന് വീണു മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.  ഇതിനുശേഷം പ്രദേശത്തെ കടകള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപകമായ ആക്രമണം ഉണ്ടായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.