ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത് തല്‍സ്ഥാനത്ത് കര്‍സേവകര്‍ പണിത താല്‍ക്കാലിക രാമക്ഷേത്രത്തെ ബലപ്പെടുത്തുന്ന പണി ഈമാസം 22ന് നടക്കും. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ഇതിനകം ബലപ്പെടുത്തിയ തൂണുകള്‍ക്ക് മുകളില്‍ 12 ലക്ഷം രൂപ ചെലവ് വരുന്ന ഫയര്‍പ്രൂഫ് ടാര്‍പോളിന്‍െറ മേല്‍ക്കൂരയിടുന്നത്. താല്‍ക്കാലിക ക്ഷേത്രത്തിന് മുള നാട്ടിയുണ്ടാക്കിയ തൂണുകളും ചാക്കുകള്‍ കൊണ്ടുണ്ടാക്കിയ മറകളും പോളിത്തീന്‍ ഷീറ്റുകളും മാറ്റിയാണ് താല്‍ക്കാലിക ക്ഷേത്രത്തെ ബലപ്പെടുത്തുന്നത്. കോടതി നിയമിച്ച രണ്ട് നിരീക്ഷകരുടെ സാന്നിധ്യത്തിലായിരിക്കും പണിയെന്ന് ക്ഷേത്രത്തിന്‍െറ റിസീവര്‍ കൂടിയായ ഫൈസാബാദ് ഡിവിഷനല്‍ കമീഷണര്‍ സൂര്യപ്രകാശ് മിശ്ര പറഞ്ഞു. താര്‍പായ മാറ്റാന്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.